മ​ൻ​സൂ​ർ വ​ധ​ക്കേ​സ്​ പ്ര​തി രതീഷിന്‍റെ മരണം:​ മു​സ്​​ലിം ലീ​ഗ്​ നേതാക്കൾക്കെതിരെ​ അമ്മയുടെ പരാതി

0
444

ക​ണ്ണൂ​ർ: മ​ൻ​സൂ​ർ വ​ധ​ക്കേ​സി​​ലെ പ്ര​തി ര​തീ​ഷി​​െൻറ ആ​ത്​​മ​ഹ​ത്യ​യി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​മ്മ കൂ​ലോ​ത്ത്​ പ​ത്മി​നി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി. വ​ർ​ക്ക്​ ഷോ​പ്​ ജോ​ലി​ക്കാ​ര​നാ​യ ര​തീ​ഷി​നെ അ​ന്യാ​യ​മാ​യാ​ണ്​ പ്ര​തി​ചേ​ർ​ത്ത​​ത്.

ഇ​തേ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക വി​ഷ​മ​ത്തി​ൽ മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ൻ​സൂ​ർ വ​ധ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തി​ൽ ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു.

അ​ന്യാ​യ​മാ​യി ര​തീ​ഷി​നെ പ്ര​തി​യാ​ക്കി​യാ​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ല​ക​പ്പെ​ട്ട്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​മെ​ന്ന്​ അ​റി​യു​ന്ന പ്ര​ദേ​ശ​ത്തെ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ്​ പ്ര​തി​ചേ​ർ​ത്ത​തെ​ന്നും ഇ​വ​രെ നി​യ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here