മാസ്​ക്​ ധരിക്കാത്തതിന്​ പിഴയിട്ട പൊലീസിനെ വളർത്തുനായയെ വിട്ട്​ കടിപ്പിച്ച്​ കടയുടമ

0
273

കല്യാൺ: മാസ്​ക്​ ധരിക്കാത്തതിന്​ ​പിഴയിട്ട പൊലീസ​ിനെ വളർത്തുനായയെ വിട്ട്​ കടിപ്പിച്ച്​ പെറ്റ്​ ഷോപ്പ്​ ഉടമയും തൊഴിലാളികളും. മഹാരാഷ്ട്രയിലെ കല്യാൺ ജില്ലയിൽ നിന്നാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്​ ചെയ്​തിരിക്കുന്നത്​. കർഫ്യൂ സമയം തുടങ്ങിയിട്ടും​ ഷോപ്പ്​ അടക്കാത്തത്​ ശ്രദ്ധയിൽപെട്ടത്തിനെ തുടർന്നാണ്​ നാല്​ പൊലീസുകാരും നാല്​ മുനിസിപ്പിൽ ഉദ്യോഗസ്ഥരടങ്ങുന്ന സ്​ക്വാഡ്​ കടയിൽ പരിശോധനക്ക്​ കയറിയത്​. കടയുടമ സത്യനാരായണഗുപ്തയും ആനന്ദ്, ആദിത്യ എന്നീ രണ്ട്​ ജീവനക്കാരുമുൾപ്പടെ മൂന്ന്​ പേരുണ്ടെങ്കിലും ആരും മാസ്​ക്​ ധരിച്ചിരുന്നില്ല.

ഉദ്യോഗസ്ഥർ ഗുപ്തയെ ശകാരിക്കുകയും കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ പിഴ ആവശ്യപ്പെടുകയും ചെയ്​തു. ഇതോടെയാണ്​ വളർത്തുനായ്​ക്ക​​ളെ കൊണ്ട്​ പൊലീസുദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത്​. അതിലൊരു നായ പൊലീസ്​ ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്​തു. സംഭവത്തെത്തുടർന്ന് കടയുടമയെയും സഹായികളിലൊരാളായ ആനന്ദിനെയും പൊലീസ്​ അറസ്റ്റ് ചെയ്തു. ആദിത്യ ഒളിവിലാണ്​.

കഴിഞ്ഞ ദിവസം 66,358 പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 895 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്​തിരുന്നതിനെ തുടർന്ന്​ കടുത്ത നിയന്ത്രണങ്ങളാണ്​ സംസ്ഥാനത്ത്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

 

 

LEAVE A REPLY

Please enter your comment!
Please enter your name here