മഞ്ചേശ്വരത്ത് നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് കെ സുരേന്ദ്രന്‍

0
335

കാസര്‍കോട്: മഞ്ചേശ്വരത്ത് എന്‍ഡിഎയ്ക്ക് നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ തവണ തന്നെ ക്രോസ് വോട്ടിംഗിലൂടെ 89 വോട്ടിന് തോല്‍പ്പിച്ചതില്‍ വലിയ പ്രതിഷേധം ജനങ്ങള്‍ക്കുണ്ട്. ഇത്തവണ അത് വോട്ടാകുമെന്നും വര്‍ഗീയ അച്ചുതണ്ടിനെതിരെ ജനം വോട്ട് ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എസ്ഡിപിഐ-യുഡിഎഫ് സഖ്യത്തില്‍ വലിയ പ്രതിഷേധമുണ്ട്. പോപ്പുലര്‍ ഫ്രണ്ടാണ് മതേതര കക്ഷിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നത് സഹതാപാര്‍ഹമാണ്. നാല് വോട്ടിനായി പോപ്പുലര്‍ ഫ്രണ്ടുമായി സഖ്യത്തിലേര്‍പ്പെട്ട യുഡി എഫിന് വലിയ തിരിച്ചടിയുണ്ടാകും. യുഡിഎഫും എല്‍ഡിഎഫും രണ്ടാം സ്ഥാനത്തിനായി മത്സരിക്കുകയാണെന്നും പ്രചാരണത്തിലെ സമയക്കുറവ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം തനിക്കുണ്ടാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here