മകന്‍ തെരുവില്‍ ഉപേക്ഷിച്ച കൊവിഡ് ബാധിതയായ സ്ത്രീ മരണപ്പെട്ടു

0
218

കാ​ൺ​പു​ർ: മകന്‍ തെരുവില്‍ ഉപേക്ഷിച്ച കൊവിഡ് ബാധിതയായ സ്ത്രീ മരണപ്പെട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​രി​ലാ​ണ് സം​ഭ​വം. തെരുവില്‍ കിടന്നിരുന്ന ഇവരെ പൊലീസെത്തി ആ​ശു​പ​ത്രി​യി​ലാ​ക്കി​യെ​ങ്കി​ലും മരണം സംഭവിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി​ശാ​ലി​നെ​ പ്രതിചേര്‍ത്ത് ​ പോ​ലീ​സ് കേസ് എടുത്തു. കാ​ണ്‍​പു​ർ ക​ന്‍റോ​ണ്‍​മെ​ന്‍റി​ലാ​ണ് വി​ശാ​ലും അ​മ്മ​യും താ​മ​സി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്മ​യ്ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തോ​ടെ വി​ശാ​ൽ ചാ​ക്കേ​രി​യി​ലെ ത​ഡ് ബാ​ഗി​യ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യു​ടെ വീ​ടി​ന് മു​ൻ​പി​ലെ റോ​ഡി​ൽ അ​മ്മ​യെ ഉ​പേ​ക്ഷി​ക്കുകയായിരുന്നു. അ​മ്മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ മ​ക​ളും ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് അവിടെ തടിച്ചുകൂടിയ നാട്ടുകാര്‍ പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈവ് വീഡിയോയും മറ്റും ചെയ്തു. കൊവിഡാണെന്നതിനാല്‍ ആരും നേരിട്ട് സഹായിച്ചില്ലെന്നും ആക്ഷേപമുണ്ട്.

തു​ട​ർ​ന്ന് പോ​ലീ​സ് സംഭവസ്ഥലത്ത് എത്തി ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​വ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​സി​പി അ​നൂ​പ് സിം​ഗ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here