പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കിയില്ല

0
468

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കി സ്ഥാപിച്ച ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സി.പി.എം ശക്തി കേന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് പോലും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

എന്നാല്‍ ഒരു വിഭാഗം ശക്തമായ എതിർപ്പ് അറിയിച്ചതോടെ ബോര്‍ഡ് നീക്കാതെ നിലനിർത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരവും ബോർഡ് തല്‍സ്ഥാനത്തുണ്ടെന്നാണ് വിവരം.

ഏപ്രില്‍ 14 മുതല്‍ ഒരാഴ്ചയാണ് കാവില്‍ വിഷുവിളക്ക് ഉത്സവം നടക്കുന്നത്.ഒരു പതിറ്റാണ്ട് മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് മുസ്‍ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നത്രെ. ഇതിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നെങ്കിലും ഇത്തവണ സ്ഥലത്ത് പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സംഭവം വിവാദമായത്. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുളള പ്രദേശത്ത് ഉത്സവ കമ്മറ്റിയിലടക്കം പാര്‍ട്ടി അനുഭാവികള്‍ അംഗങ്ങളുമാണ്. ഇവിടെ വര്‍ഗ്ഗീയ ചേരി തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here