ഗ്യാൻവാപി മസ്ജിദ്: കോടതിവിധി നിയമവിരുദ്ധമെന്ന് മുസ്‌ലിം സംഘടനകൾ

0
218

വാരാണസി ഗ്യാൻവാപി മുസ്​ലിം പള്ളി സ്ഥിതി ചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട്​ പര്യവേക്ഷണത്തിനു ഉത്തരവിട്ട വാരാണസി സിവില്‍ കോടതി നടപടി 1991 ലെ പ്ലെയ്‌സസ് ഓഫ് വർഷിപ് നിയമത്തിനു എതിരാണെന്ന് മുസ്‌ലിം സംഘടനകൾ. ഉത്തരവ് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

1991 ലെ നിയമപ്രകാരം 1947 ൽ നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങൾ തത്സ്ഥിതി തുടരണം. ഈ നിയമം നിലനിൽക്കെ ഗ്യാൻവാപി മുസ്‌ലിം പള്ളി സ്ഥിതി ചെയ്യുന്നിടത്ത് സർവേ നടത്താനുള്ള കോടതി ഉത്തരവ് ഞെട്ടിക്കുന്നതും 1991 ലെ നിയമത്തിനു വിരുദ്ധവുമാണ് . ഈ ഉത്തരവിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതം മോശമായേക്കാമെന്നും പ്രസ്താവനയിൽ പറയുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇത് മൂലം പ്രോത്സാഹനം നൽകുമെന്നും അവർ പറഞ്ഞു. കോടതി ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് അവർ പിന്തുണയും അറിയിച്ചു.

ഗ്യാൻവാപി മസ്ജിദ്: കോടതിവിധി നിയമവിരുദ്ധമെന്ന് മുസ്‌ലിം സംഘടനകൾ

അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ അധ്യക്ഷൻ നവൈദ് ഹാമിദ്, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി, അഖിലേന്ത്യാ മില്ലി കൗൺസിൽ സെക്രട്ടറി ജനറൽ മൻസൂർ ആലം, ജംഇയത്ത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ അമീർ മൗലാന അസ്‌ഗർ അലി ഇമാം മെഹ്ദി സെയ്ഫി, ഇത്തിഹാദെ മില്ലത്ത് കൗൺസിൽ ചെയർമാൻ മൗലാന തൗഖീർ റാസ ഖാൻ, അഖിലേന്ത്യാ മോമിൻ കോൺഫറൻസ് അധ്യക്ഷൻ ഫിറോസ് അഹമ്മദ്, അഖിലേന്ത്യാ തമീറെ മില്ലത്ത് ഹൈദരാബാദ് അധ്യക്ഷൻ സിയാഉദ്ദീൻ നയ്യാർ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here