Wednesday, May 12, 2021

‘കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു’; മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി

Must Read

കോഴിക്കോട്: കോഴിക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ച്  മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതി.

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ആളുകള്‍ കൂട്ടംകൂടി യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയില്‍ ഉണ്ടായതായും ഇതെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും പരാതിയില്‍ പറയുന്നു.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

റംസാന്‍ മുപ്പത്; അവസാന വ്രതമെടുത്ത് വിശ്വാസികള്‍, നാളെ പെരുന്നാള്‍, ഇന്ന് മാംസ വില്‍പ്പനശാലകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ്

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13...

More Articles Like This