കൊവിഡ് ടെസ്റ്റിനെ പേടിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ കൂട്ടയോട്ടം; വൈറല്‍ വീഡിയോ

0
341

ബുക്‌സര്‍: ബീഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒരു കൂട്ടയോട്ടം സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ട്രെയിനില്‍ നിന്നിറങ്ങിയ ആളുകള്‍ ലഗേജുകളുമായി കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഓടുകയാണ്. മിക്കവരുടേയും മുഖത്ത് ചെറിയൊരു ഭയം നിഴലിക്കുന്നുണ്ട്. കാണുമ്പോള്‍ തോന്നും ആരെങ്കിലും ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടോയെന്ന്. എന്നാല്‍ കാര്യം അതൊന്നുമല്ല.

ഈ കൂട്ടയോട്ടത്തിന് കാരണം കൊവിഡ് ടെസ്റ്റാണ്. റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന കൊവിഡ് ടെസ്റ്റില്‍ നിന്നും രക്ഷപ്പെടാനാണ് എല്ലാവരും കൂട്ടമായി ഓടുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന സ്വദേശികളെ പരിശോധിക്കുന്നതിനായി ബീഹാറിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കൊവിഡ് പരിശോധന ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള കൊവിഡ് ടെസ്റ്റാണ് അവിടെ നടന്നുകൊണ്ടിരുന്നത്.

കൊവിഡ് പരിശോധയ്ക്കായി റെയില്‍വേ സ്‌റ്റേഷനില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ യാത്രക്കാരെ ഇക്കാര്യം പറഞ്ഞ് സമീപിച്ചപ്പോള്‍ എല്ലാവരും പരിഭ്രാന്തരായി ഓടുകയായിരുന്നുവെന്നും ചിലര്‍ തങ്ങളോട് ക്ഷുഭിതരാവുകയും ചെയ്തതായും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിപ്പോള്‍ പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here