കെ.സുരേന്ദ്രന്‍ പരേതനാക്കിയ അ​ഹ​മ്മ​ദ് കു​ഞ്ഞി​യോ​ട് വോട്ട് ചോദിച്ച് എ.കെ.എം. അഷ്റഫ്

0
514

മ​ഞ്ചേ​ശ്വ​രം: അ​ഞ്ചു​വ​ർ​ഷം മു​മ്പേ ‘മ​രി​ച്ച’​യാ​ളോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച്​ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​കെ.​എം. അ​ഷ്റ​ഫ്. വോ​ർ​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഹ​മ്മ​ദ് കു​ഞ്ഞി​യോ​ടാ​ണ്​ വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി പി.​ബി. അ​ബ്​​ദു​ൽ റ​സാ​ഖി​നോ​ട് 89 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ട ബി.​ജെ.​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ ഹൈ​കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക തോ​തി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നും മ​രി​ച്ച​വ​രും പ്ര​വാ​സ​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​രും വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി എ​ന്നു​മാ​ണ് ഹ​ര​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. ഹ​ര​ജി​ക്കൊ​പ്പം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ മ​രി​ച്ച​വ​ർ എ​ന്ന പ​ട്ടി​ക​യി​ലെ പ​ല​രും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രാ​യി​രു​ന്നു. വോ​ർ​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഹ​മ്മ​ദ് കു​ഞ്ഞി​യെ​ന്ന 78കാ​ര​നും ഇ​ത്ത​ര​ത്തി​ൽ ക​ള്ള​വോ​ട്ട് ആ​രോ​പി​ച്ച്​ കോ​ട​തി​വ​രാ​ന്ത ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​ന്നു.

‘ഞാ​ൻ മ​രി​ച്ചി​ട്ടി​ല്ല, ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എ​ന്ന് കോ​ട​തി​യി​ൽ നേ​രി​ട്ട് പോ​യി തെ​ളി​യി​ക്കേ​ണ്ടി​വ​ന്ന അ​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ അ​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​ന്ത​രം വാ​ർ​ത്ത​യാ​യി​രു​ന്നു. പി​ന്നീ​ട്, അ​ബ്​​ദു​ൽ റ​സാ​ഖ് മ​രി​ച്ച​തോ​ടെ​യാ​ണ് സു​രേ​ന്ദ്ര​ൻ കേ​സ് പി​ൻ​വ​ലി​ച്ച​ത്. അ​ഹ​മ്മ​ദ് കു​ഞ്ഞി​യോ​ട് വീ​ട്ടി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യും ആ​യു​സ്സി​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി തി​രി​ച്ചു​പോ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here