Friday, May 14, 2021

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസർകോട് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

Must Read

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുയാത്രക്കാരിൽനിന്ന് 37 ലക്ഷത്തോളം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ചൊവ്വാഴ്ച രാത്രി ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ പയ്യന്നൂർ രാമന്തളി സ്വദേശി റൗഫ് മുഹമ്മദ്, കാസർകോട് തുരുത്തി സ്വദേശി ഫറൂഖ് എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്.

റൗഫ് മുഹമ്മദിൽനിന്ന് കാലിലെ സോക്സിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 131 ഗ്രാം ചെയിൻരൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ഫറൂഖിൽനിന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ പേസ്റ്റ് രൂപത്തിലുള്ള 676 ഗ്രാം സ്വർണവും പിടിച്ചു. കഴിഞ്ഞദിവസം ഷാർജയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽനിന്ന് 44 ലക്ഷം രൂപയുടെ സ്വർണം പിടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ്...

More Articles Like This