ഓക്സിജനുമായി വലിയ ടാങ്കർ; ആശുപത്രി ഭിത്തി പൊളിച്ച് വഴി; കാത്തത് നൂറോളം ജീവൻ

0
283

ഓക്സിജൻ കിട്ടാതെ ഡൽഹിയിൽ രോഗികൾ മരിച്ച സംഭവം രാജ്യത്ത് വൻ നടുക്കമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ നൂറോളം പേരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം െപാളിച്ച് നീക്കാൻ തയാറായ സംഭവമാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. ഡൽഹിയിലെ സരോജ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതരാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തന്നെ പൊളിച്ച് രോഗികൾക്ക് ഓക്സിജൻ എത്തിച്ചത്. ഇന്നലെയായിരുന്നു സംഭവം.

സംഭവം ഇങ്ങനെ: ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയിൽ ഓക്സിജൻ തീരാറായത്. ഈ സമയം ഗുരുതരാവസ്ഥയിലുള്ള രോഗികളും ആശുപത്രിയിൽ ഉണ്ടായിരുന്നു. ആശുപത്രി അധികൃതരുടെ ഇടപെടലിൽ വലിയ ടാങ്കറിൽ അടിയന്തരമായി ഓക്സിജൻ എത്തിച്ചു. പക്ഷേ ആ ടാങ്കർ ആശുപത്രിയിൽ ഓക്സിജൻ ശേഖരിക്കുന്ന സ്ഥലത്തേക്ക് എത്തിക്കാൻ കഴിയുമായിരുന്നില്ല. ഇതോടെ വീണ്ടും പ്രതിസന്ധിയായി. സരോജ ആശുപത്രി ഉടമ പങ്കജ് ചൗളയും സ്ഥലത്തെത്തി.

പ്രതിസന്ധി രോഗികളെ അറിയിച്ചപ്പോൾ 34 പേർ ഡിസ്ചാർജ് വാങ്ങി. പക്ഷേ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാറ്റാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ വന്നു. സ്വന്തം നിലയ്ക്ക് ഓക്സിജൻ എത്തിക്കാനും രോഗികളുടെ ബന്ധുക്കൾക്ക് ആയില്ല. പ്രതിസന്ധി രൂക്ഷമായതോടെ അധികൃതർ തീരുമാനം എടുത്തു. ആശുപത്രി കെട്ടിടത്തിന്റെ ഭാഗം െപാളിക്കുക. ടാങ്കറിന് പ്രവേശിക്കാൻ ഇടമുണ്ടാക്കുക. ഭിത്തി െപാളിക്കാൻ എടുക്കുന്ന സമയവും പ്രശ്നമായി. അതിന് മുൻപ് അവശേഷിക്കുന്ന ഓക്സിജൻ തീരുമോ എന്ന ഭയവും ഉണ്ടായി. എന്നാൽ കോര്‍പറേഷന്‍ മേയറും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് അതിവേഗം കെട്ടിടത്തിന്റെ ഭിത്തി െപാളിച്ച് ടാങ്കർ അകത്തുകയറ്റി. ഈ സമയം കിട്ടുന്നിടത്തുനിന്നൊക്കെ ഓക്സിജൻ കരുതലായി എത്തിക്കുകയും ചെയ്തു. ധീരമായ ഈ നടപടി കോവിഡ് പ്രതിരോധരംഗത്തുതന്നെ വലിയ കരുത്താവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here