എൽ.ഡി.എഫിന് 80, യു.ഡി.എഫിന് 59, ട്വന്റി20ക്ക് ഒന്ന്; സീറ്റ് നില പ്രവചിച്ച് എൻ.എസ് മാധവൻ

0
679

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മുന്നണികൾക്ക് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. എൽ.ഡി.എഫിന് 80 സീറ്റ്, യു.ഡി.എഫിന് 59 സീറ്റ് ട്വന്റി20 ക്ക് ഒരു സീറ്റുമാണ് എൻ.എസ് മാധവൻ പ്രവചിക്കുന്നത്. എൻ.എസ് മാധവൻ ബി.ജെ.പിക്ക് സീറ്റൊന്നും പ്രവചിക്കുന്നില്ല.

തന്റെ പ്രവചനത്തിന് വെറും നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്നും എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

സംസ്ഥാനത്തെ ജില്ലകളിൽ വിവിധ കക്ഷികൾക്ക് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചേക്കുമെന്ന് കരുതുന്ന സീറ്റുകളുടെ മറ്റൊരു പ്രവചന പട്ടികയും എൻ.എസ് മാധവൻ രണ്ടാമതൊരു ട്വീറ്റിൽ ചേർത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പതിനാല് സീറ്റില്‍ ഒമ്പത് സീറ്റുകള്‍ എല്‍.ഡി.എഫ് നേടും. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലൊക്കെ മികച്ച വിജയം എൽ.ഡി.എഫിനുണ്ടാകും. അതേസമയം മലപ്പുറം, എറണാകുളംഎന്നീ ജില്ലകളിൽ യു.ഡി.എഫിനാകും മുന്നേറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here