ഈ റമദാന്‍ മാസത്തില്‍ ഇതിനെക്കാള്‍ നല്ല കാര്യം മറ്റെന്താണ്; ഗുജറാത്തില്‍ മുസ്‌ലിം പള്ളി കൊവിഡ് സെന്ററാക്കി പള്ളി ട്രസ്റ്റി

0
450

അഹമ്മദാബാദ്: ഗുജറാത്തില്‍ മുസ്‌ലിം പള്ളി കൊവിഡ് സെന്ററാക്കി മാറ്റി പള്ളി ട്രസ്റ്റി. സംസ്ഥാനത്ത് രോഗികള്‍ക്കുള്ള കൊവിഡ് സെന്ററുകളും മരുന്നുകളും മതിയാകാതെ വന്ന സാഹചര്യത്തിലാണ് പള്ളി ട്രസ്റ്റിയുടെ തീരുമാനം. വഡോദരയിലെ ജഹാംഗീര്‍പുരയിലെ മുസ്‌ലിം പള്ളിയാണ് 50 കിടക്കകളുള്ള കൊവിഡ് സെന്റര്‍ ആക്കിയത്.

”ഓക്‌സിജന്റെയും കിടക്കകളുടെയും കുറവ് കാരണമാണ് പള്ളിയെ കൊവിഡ് സെന്ററാക്കി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഈ റമദാന്‍ മാസത്തില്‍ ഇതിനെക്കാള്‍ നല്ല കാര്യം മറ്റെന്താണ്” പള്ളിയുടെ ട്രസ്റ്റികളില്‍ ഒരാള്‍ ദേശീയ മാധ്യമമായ എ.എന്‍.ഐയോട് പ്രതികരിച്ചു.

രാജ്യത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടിവരികയാണ്.
തിങ്കളാഴ്ച 11,403 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here