ഷവോമിയുടെ എംഐ 10 എസ് പുറത്തിറക്കി; വിലയും വിവരങ്ങളും

0
493

5 ജി പിന്തുണയോടെ ഷവോമിയുടെ എംഐ 10 എസ് പുറത്തിറക്കി. എംഐ 10, എംഐ 10 ടി, എംഐ 10 ടി പ്രോ, എംഐ 10എസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്മാര്‍ട്ട്‌ഫോണുകള്‍ ഈ ലൈനപ്പില്‍ ഇതിനകം ഉണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 ടീഇ അടുത്തിടെ റെഡ്മി കെ 40 ലും ഉപയോഗിച്ചിരുന്നു. പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേ, ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ക്വാഡ് ക്യാമറ എന്നിവ എംഐ 10 എസില്‍ ഉള്‍ക്കൊള്ളുന്നു. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനൊപ്പം അമോലെഡ് ഡിസ്‌പ്ലേയുമായാണ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. മറ്റ് ചില എംഐ 10 സീരീസ് സ്മാര്‍ട്ട്‌ഫോണുകളെപ്പോലെ പിന്നില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഇതിലുണ്ട്.

എംഐ 10 എസ് വില

മൂന്ന് വേരിയന്റുകളിലാണ് ഷിയോമി എംഐ 10 എസ് പുറത്തിറക്കിയത്. ഏകദേശം 37,000 രൂപയാണ് 8 ജിബി + 128 ജിബി മോഡലിന് വില. ഏകദേശം 39,200 രൂപ 8 ജിബി + 256 ജിബി മോഡലിന് ആവും. 12 ജിബി + 256 ജിബി വേരിയന്റിന് നല്‍കണം ഏകദേശം 42,600 രൂപ വിലവരും. രണ്ട് വ്യത്യസ്ത പാക്കേജുകളിലാണ് ഷവോഎംഐ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത് എന്നതാണ് ശ്രദ്ധേയം. ബോക്‌സിനുള്ളില്‍ ഒരു ചാര്‍ജറുമായി പാക്കേജ് പതിപ്പ് വരുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് ചാര്‍ജറിനെ ഒഴിവാക്കും. നീല, കറുപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇത് വില്‍ക്കുക.

എംഐ 10 എസ് 5 ജി സവിശേഷതകള്‍

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേ, 2,340 – 1,080 പിക്‌സല്‍ റെസല്യൂഷന്‍, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 19.5: 9 വീക്ഷണാനുപാതം എന്നിവയാണ് എംഐ 10 എസിന്റെ സവിശേഷത. ഇതിന് എച്ച്ഡിആര്‍ 10 +, 1120 നിറ്റ്‌സ് തെളിച്ചം, സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നതിനുള്ള പഞ്ച്‌ഹോള്‍ കട്ടൗട്ട് എന്നിവയ്ക്കുള്ള സപ്പോര്‍ട്ട് ലഭിക്കുന്നു. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 ലെയറാണ് സ്മാര്‍ട്ട്‌ഫോണിനെ പരിരക്ഷിച്ചിരിക്കുന്നത്.

അഡ്രിനോ 650 ജിപിയുവുമായി ചേര്‍ത്ത ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 സോസി, 12 ജിബി വരെ എല്‍പിഡിഡിആര്‍ 5 റാം, 256 ജിബി വികസിപ്പിക്കാവുന്ന യുഎഫ്എസ് 3.0 സ്‌റ്റോറേജ് എന്നിവയാണ് ഇതിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത എംഐയുഐ 12 ഡെഡിക്കേറ്റഡ് സ്‌കിന്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നു.

ക്യാമറയില്‍, എംഐ 10 എസിനു പിന്നില്‍ ഒരു ക്വാഡ്‌റിയര്‍ ക്യാമറ ഉള്‍ക്കൊള്ളുന്നു, ഇതില്‍ 108 എംപി (എഫ്/1.69 അപ്പര്‍ച്ചര്‍) പ്രൈമറി സെന്‍സര്‍, ഒഐഎസ്, 13 എംപി (എഫ്/2.4) അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി (എഫ്/2.4) ഡെപ്ത് സെന്‍സറും 2 എംപി (എഫ്/2.4) മാക്രോ ലെന്‍സും എല്‍ഇഡി ഫ്‌ലാഷും. മുന്‍വശത്ത് 20 എംപി സെല്‍ഫി ഷൂട്ടര്‍ ഉണ്ട്. 33 വാട്‌സ് വയര്‍ഡ് ചാര്‍ജിംഗ്, 30വ ാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ്, 10 വാട്‌സ് റിവേഴ്‌സ് ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവയുള്ള 4,780 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ബ്ലൂടൂത്ത് 5.1, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here