‘വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് ഓരോ വര്‍ഷവും 72,000 രൂപ’; യുഡിഎഫ് വാഗ്ദാനം പങ്കുവെച്ച് വി.ഡി സതീശന്‍

0
833

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം സര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. യുഡിഎഫിന്‍റെ ന്യായ് പദ്ധതിയാണ് വി.ഡി സതീശന്‍ പങ്കുവെച്ചത്.

Also Read ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷത്തിനിടയില്‍ തര്‍ക്കം; വെടിവെച്ചും ആക്രമിച്ചും രണ്ട് പേരെ കൊലപ്പെടുത്തി

നാട് നന്നാകാന്‍ യു.ഡി.എഫ്, ഐശ്വര്യകേരളത്തിനായി വോട്ട് ചെയ്യാം യു.ഡി.എഫിന്, സംശുദ്ധം സദ്ഭരണം എന്നീ പ്രചരണ തലക്കെട്ടുകളുമായാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ‘ഐശ്വര്യ കേരളം ലോകോത്തര കേരളം’ എന്നാണ് യുഡിഎഫ് പ്രകടന പത്രികയുടെ തലവാചകം.

പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയായാണ് ന്യായ് പദ്ധതി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി അടക്കമുള്ള വിദഗ്ധരുമായി കൂടിയാലോചിച്ചാണ് ന്യായ് പദ്ധതി രൂപകല്‍പ്പന ചെയ്തത്. സാമൂഹിക ജനാധിപത്യ (സോഷ്യൽ ഡെമോക്രസി) മാതൃകയിലുള്ള പല സമ്പദ്‌വ്യവസ്ഥകളും നടപ്പാക്കാൻ ശ്രമിക്കുന്ന സാർവദേശീയ അടിസ്ഥാന വരുമാന (യൂണിവേഴ്സൽ ബേസിക് ഇൻകം) പരിപാടിയുടെ മാതൃകയിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. പാവപ്പെട്ട കുടുംബങ്ങൾക്ക് അവരുടെ അക്കൗണ്ടിൽ 72,000 രൂപ നൽകുന്നതാണ് പദ്ധതി. കേരളത്തിൽ ഭരണത്തിലെത്തിയാൽ ഇത് നടപ്പാക്കുമെന്നതാണ് യു.ഡി.എഫ്. നൽകുന്ന ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here