തെ​ര​ഞ്ഞെ​ടു​പ്പ്​: അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം

0
325

കാ​സ​ർ​കോ​ട്​: തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ജി​ല്ല-​സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ പ​ഴു​ത​ട​ച്ച നി​രീ​ക്ഷ​ണം. പ​ണം, മ​ദ്യം, ആ​യു​ധം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ ക​ട​ത്തു​ന്ന​വ​ർ കു​ടു​ങ്ങും. കൂ​ട്ട​ത്തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന​വ​രും കോ​ള​നി​ക​ൾ ഉ​ൾ​പ്പ​ടെ ആ​ൾ​ക്കൂ​ട്ട​മു​ള്ള ഇ​ട​ങ്ങ​ളി​ൽ വോ​ട്ടി​നാ​യി പ​ണം ന​ൽ​കി​യാ​ലും പി​ടി വീ​ഴും.

പേടിഎം സ്കാനർ വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ്

വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ 24 മ​ണി​ക്കൂ​റും എ​ക്‌​സി​ക്യൂ​ട്ടി​വ് മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്​​റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീ​മും ഫ്ല​യി​ങ് സ്‌​ക്വാ​ഡും മാ​ർ​ച്ച് 12 മു​ത​ൽ പൂ​ർ​ണ സ​മ​യം അ​ഞ്ചു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കും. ജി​ല്ല​യി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ 17 കേ​ന്ദ്ര​ങ്ങ​ളി​ലും ക​ണ്ണൂ​ർ ജി​ല്ല അ​തി​ർ​ത്തി​യി​ൽ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. 50 സ്‌​ക്വാ​ഡു​ക​ളാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മൂ​ന്നു​വീ​തം ആ​കെ 15 ഫ്ല​യി​ങ്​ സ്‌​ക്വാ​ഡു​ക​ളും പ്ര​വ​ർ​ത്തി​ക്കും. അ​ച്ച​ടി​ച്ച ആ​ളി​െൻറ​യും പ്രി​ൻ​റി​ങ്​ പ്ര​സി​െൻറ​യും പേ​രി​ല്ലാ​തെ ല​ഘു​ലേ​ഖ​ക​ൾ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ചാ​ലും കു​ടു​ങ്ങും.

മ​തി​യാ​യ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​ക്കി​യാ​ൽ മാ​ത്ര​മേ പി​ടി​കൂ​ടി​യ പ​ണം വി​ട്ടു​കൊ​ടു​ക്കു​ക​യു​ള്ളൂ. മ​ത്സ​രി​ക്കു​ന്ന എ​ല്ലാ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കാ​നും ജി​ല്ല​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ വി​ഭാ​ഗം ഷാ​ഡോ ര​ജി​സ്​​റ്റ​ർ സൂ​ക്ഷി​ക്കും. സ്​​റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം, ​വി​ഡി​യോ വ്യൂ​വി​ങ്​ ടീം, ​ഫ്ല​യി​ങ് സ്‌​ക്വാ​ഡ് എ​ന്നി​വ​യും നീ​രീ​ക്ഷ​ണ വിഭാഗത്തിന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. അ​ഞ്ചു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ര​ണ്ട് ഒ​ബ്‌​സ​ർ​വ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ​ത്തി​നു മാ​ത്ര​മാ​യി ക​മീ​ഷ​ൻ നി​യോ​ഗി​ക്കു​ന്നു​ണ്ട്.

സ്​​റ്റാ​റ്റി​ക് സ​ർ​ൈ​വ​ല​ൻ​സ് ടീം, ​ഫ്ല​യി​ങ്​ സ്‌​ക്വാ​ഡ് എ​ന്നി​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. കാ​സ​ർ​കോ​ട് ഡി​വൈ.​എ​സ്.​പി പി.​പി. സ​ദാ​ന​ന്ദ​ൻ, എ​ക്‌​സ്‌​പെ​ൻ​ഡി​ച്ച​ർ മോ​ണി​റ്റ​റി​ങ് നോ​ഡ​ൽ ഓ​ഫി​സ​ർ കെ. ​സ​തീ​ശ​ൻ, അ​സി. എ​ക്‌​സ്​​പെ​ൻ​ഡി​ച്ച​ർ ഒ​ബ്‌​സ​ർ​വ​ർ കെ. ​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here