കോ​വി​ഡ് വ്യാ​പ​നം; എ​ട്ടു പ​ള്ളി​ക​ൾ അ​ട​ച്ചു

0
414

റി​യാ​ദ്: പ​ള്ളി​യി​ലെ​ത്തി​യ 10 പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് സൗ​ദി​യി​ലെ മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി എ​ട്ടു പ​ള്ളി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ധി​കൃ​ത​ർ അ​ട​ച്ചു. ഇ​തി​ൽ ആ​റു പ​ള്ളി​ക​ൾ റി​യാ​ദി​ലും ഒ​ന്ന് മ​ദീ​ന​യി​ലും മ​റ്റൊ​ന്ന് ത​ബൂ​ക്കി​ലു​മാ​ണെ​ന്ന് ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ദ​അ്​​വ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കും ശു​ചീ​ക​ര​ണ​ത്തി​നും ശേ​ഷം മ​ക്ക, ഖ​സീം, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​മ്പ് അ​ട​ച്ച ആ​റു പ​ള്ളി​ക​ൾ വീ​ണ്ടും തു​റ​ന്നി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 29 ദി​വ​സ​ത്തി​നു​ള്ളി​ൽ 236 പ​ള്ളി​ക​ൾ അ​ട​ച്ചി​രു​ന്നെ​ന്നും അ​തി​ൽ 224 എ​ണ്ണം ആ​വ​ശ്യ​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും തു​റ​ക്കു​ക​യും പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡി​നെ നേ​രി​ടാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​രാ​ധ​ന​ക്കെ​ത്തു​ന്ന​വ​രോ​ടും പ​ള്ളി ഉ​ദ്യോ​ഗ​സ്ഥ​രോ​ടും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here