കോന്നിയോട് വൈകാരിക അടുപ്പം, മഞ്ചേശ്വരത്ത് ജയിക്കുമെന്ന് കെ സുരേന്ദ്രന്‍

0
336

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയ പ്രതീക്ഷയാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല രണ്ടിടത്ത് മത്സരിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. കുറഞ്ഞ വോട്ടിന് തോറ്റ മഞ്ചേശ്വരത്ത് ഇത്തവണ ജയിക്കാനാകുമെന്നും കോന്നിയോട് വൈകാരിക അടുപ്പമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സൗദിയിൽ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ, വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം

ഇരിങ്ങാലക്കുടയില്‍ മികച്ച വിജയം നേടുമെന്ന് ജേക്കബ് തോമസും പറഞ്ഞു. വിജയം ഉറപ്പാണ്. അഴിമതിക്കെതിരായ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ജയിച്ചാലും തോറ്റാലും ഇരിങ്ങാലക്കുടയില്‍ ഉണ്ടാകുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ വികസനം എത്തിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോടിനെ വികസനത്തിന്റെ മുഖമാക്കി മാറ്റുമെന്നും എം ടി രമേശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നോര്‍ത്തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത കൂട്ടുന്നു. വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മ വിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here