കേരളത്തിൽ തുടർഭരണം; 82 സീറ്റുകൾ നേടി ഇടതുമുന്നണി അധികാരം ഉറപ്പിക്കും, ജയം പ്രവചിച്ച് ടൈംസ് നൗ സർവ്വേ

0
273

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണമുണ്ടാവുമെന്ന് ടൈംസ് നൗ- സീവോട്ടർ അഭിപ്രായ സർവ്വേ.

തിരഞ്ഞെടുപ്പിൽ 82 സീറ്റ് നേടി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് കേരളത്തിൽ അധികാരം നിലനിർത്തുമെന്നാണ് ടൈംസ് നൗ സർവേയിൽ പറയുന്നത്.

Also Read 22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ

യുഡിഎഫ് 56 സീറ്റുകൾ വരെ നേടുമെന്നും. ബിജെപി നില മെച്ചപ്പെടുത്താതെ ഒരു സീറ്റ് കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വരുമെന്ന് സർവ്വേയിൽ പറയുന്നു.

ടൈംസ് നൗയുടെ സർവ്വേ പ്രകാരം 72 മുതൽ 86 വരെ സീറ്റുകളിലാണ് എൽഡിഎഫിന് വിജയസാധ്യതയുള്ളത്. 52 മുതൽ 60 സീറ്റുകളിൽ വരെയാണ് യുഡിഎഫിന് ജയസാധ്യതയുള്ളത്.

അധികാര തുടർച്ചയുണ്ടെങ്കിലും എൽ.ഡി.എഫിന് വോട്ട് കുറയുമെന്ന് സർവ്വേയിൽ പറയുന്നു. 2016ൽ 43.5 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാൽ ഇത്തവണ അത് 42.9 ശതമാനമായി കുറയും.

2016ലെ 38.8 ശതമാനത്തിൽ നിന്ന് 37.6 ശതമാനമായി യു.ഡി.എഫിന്റെ വോട്ട് കുറയുമെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.

ഇടതുപക്ഷ സർക്കാരിന് തുടർഭരണം പ്രവചിച്ചുകൊണ്ട് നേരത്തെയും സർവ്വേകൾ പുറത്തുവന്നിരുന്നു.

സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് 91 മണ്ഡലങ്ങളിൽ വരെ ജയിക്കുമെന്നാണ് എബിപി ന്യൂസ് സീ വോട്ടർ സർവ്വേ പ്രവചിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here