Thursday, May 13, 2021

വിശുദ്ധ പദങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യരുത്: ഇസ്‍ലാമിക പണ്ഡിതരുടെ സംയുക്ത പ്രസ്താവന

Must Read

വിശുദ്ധ ഖുർആനിൽ ഉപയോഗിക്കപ്പെട്ടതും മതപരമായി പ്രാധാന്യമുള്ളതുമായ പദാവലികളെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നുവെന്ന് ഇസ്‍ലാമിക പണ്ഡിതരുടെ സംയുക്ത പ്രസ്താവന. ഹലാൽ, ജിഹാദ് പോലുള്ള സാങ്കേതിക പദങ്ങൾ തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകൾക്കൊപ്പം, മതേതര കക്ഷികളിൽ പെട്ടവരും അലസമായും നിരുത്തരവാദപരമായും ഉപയോഗിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തും വിധം വിശുദ്ധ പദാവലികളെ തെറ്റായി ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇലക്ഷൻ കമീഷൻ മുന്നോട്ട് വരണമെന്നും സംയുക്ത പ്രസ്താനയിൽ ആവശ്യപ്പെട്ട

പ്രസ്താവനയുടെ പൂർണ രൂപം:

വിവിധ മതങ്ങളുടെയും വ്യത്യസ്ത ആശയങ്ങളുടെയും സംഗമ ഭൂമിയാണല്ലോ നമ്മുടെ ഇന്ത്യ. എല്ലാ പൗരന്മാർക്കും അവരിഷ്ടപ്പെടുന്ന ആദർശ പ്രകാരം ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയും സൗന്ദര്യവും. ഇടകലർന്നുള്ള ജീവിതത്തിൽ സ്വന്തം മതത്തെയും ആദർശത്തെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത് പോലെ തന്നെ ഇതര മതങ്ങളെയും ആദർശങ്ങളെയും അനാദരിക്കുകയോ അപമാനിക്കുകയോ ചെയ്യാതിരിക്കേണ്ടതും നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭദ്രതക്കും സഹവർത്തിത്വത്തിനും അനിവാര്യമാണ്.

പക്ഷെ, അടുത്ത കാലത്തായി രാജ്യത്ത് വിദ്വേഷം വളർത്തി ജനങ്ങളെ വിഭജിച്ച് സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനുള്ള നിഗൂഢ നീക്കങ്ങൾ നാൾക്കുനാൾ വർധിച്ചു വരികയാണ്. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളും നിരുത്തരവാദപരമായ പ്രസ്താവനകളും ആവർത്തിക്കപ്പെടുകയാണ്. ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന വിശുദ്ധ ഖുർആനിലെ സാങ്കേതിക പദാവലികളെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയും പരമത വിദ്വേഷം ലക്ഷ്യം വെച്ചുമുള്ള അനാരോഗ്യകരമായ പ്രചാരണം വ്യാപിക്കുകയാണ്.

ഹലാൽ, ജിഹാദ് പോലുള്ള സാങ്കേതിക പദങ്ങൾ തീവ്ര വലതു പക്ഷ ഹിന്ദുത്വ സംഘടനകൾക്കൊപ്പം, മതേതര കക്ഷികളിൽ പെട്ടവരും അലസമായും നിരുത്തരവാദപരമായും ഉപയോഗിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ വലിയൊരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുകയും ഇതര വിഭാഗങ്ങളിൽ തെറ്റിധാരണയും വെറുപ്പും വിരോധവും വളർത്തുകയുമാണ് ചെയ്യുന്നത്. അതീവ ഗുരുതരമായ ഈ പ്രശ്നം ഗൗരവമായി കണ്ട് അതിൽ നിന്ന് വിട്ടു നില്ക്കാനുള്ള നയപരമായ തീരുമാനമെടുക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ആർജവം കാണിക്കേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ മതവികാരം വ്രണപ്പെടുത്തും വിധം വിശുദ്ധ പദാവലികളെ തെറ്റായി ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഇലക്ഷൻ കമ്മിഷനോടും, ബന്ധപ്പെട്ട മറ്റു അധികാരികളോടും ആവശ്യപ്പെടുന്നു. ഒപ്പം ഇത്തരം പ്രതിലോമ ശക്തികളെ ഒറ്റപ്പെടുത്താനും ബഹിഷ്കരിക്കാനും എല്ലാ ജനവിഭാഗങ്ങളും മുന്നോട്ട് വരണമെന്നഭ്യർഥിക്കുന്നു.

ഒപ്പ് വെച്ചവർ :

ശൈഖുനാ ചേലക്കുളം അബുൽ ബുഷ്‌റ കെ എം മുഹമ്മദ്‌ മൗലവി

(അധ്യക്ഷൻ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ)

അശ്ശൈഖ് അബൂബക്കർ ഹസ്രത്ത്

(ഉപാദ്ധ്യക്ഷൻ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ)

കടക്കൽ അബ്ദുൽ അസിസ് മൗലവി

(പ്രസിഡന്റ്‌, കേരള മുസ്ലിം ജമാഅത് ഫെഡറേഷൻ )

അബ്ദുശ്ശക്കൂർ അൽ ഖാസിമി (ഓൾ ഇന്ത്യ മുസ്‌ലിം പഴ്സനൽ ലോ ബോർഡ്)

വി.എച്ച് അലിയാർ അൽ ഖാസിമി

(സംസ്ഥാന സെക്രട്ടറി ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള)

അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി

(പ്രസിഡന്റ്‌, ദക്ഷിണ കേരള ഇസ്ലാം മത അദ്ധ്യാപക സംഘടന )

ഇ പി.അശ്റഫ് ബാഖവി

(സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി)

ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി

ഡോ: സുബൈർ ഹുദവി ചേകനൂർ

(കൊർദോവ, ഇൻസ്റ്റിട്യൂട്ട് )

മരുത അബ്ദുല്ലത്വീഫ് മൗലവി (സുന്നി യുവജനവേദി സംസ്ഥാന സെക്രട്ടറി)

ഇലവുപാലം ഷംസുദ്ദീൻ മന്നാനി

(സംസ്ഥാന പ്രസിഡന്റ്,കേരള മുസ്‌ലിം യുവജന ഫെഡറേഷൻ )

ചെമ്മലശ്ശേരി എ.പി മുഹമ്മദ് ഹുസൈൻ സഖാഫി

ഹസൻ ബസരി ബാഖവി

(DKJU വർക്കിങ് കമ്മറ്റി അംഗം)

പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി

(DKJU വർക്കിങ് കമ്മറ്റി അംഗം)

പാനിപ്ര ഇബ്രാഹിം മൗലവി

(ഖാദി & ഖത്വീബ് സ് ഫോറം)

കാഞ്ഞാർ അഹ്‌മദ് കബീർ ബാഖവി

എ എം നൗഷാദ് ബാഖവി ചിറയിൻകീഴ്

കുമ്മനം നിസാമുദ്ദീൻ അസ്ഹരി

നവാസ് മന്നാനി പനവൂർ

ഇ.പി.അബൂബകർ ഖാസിമി

വൈ.സഫീർ ഖാൻ മന്നാനി

(സംസ്ഥാന പ്രസിഡന്റ് DKISF )

സിറാജുദ്ദീൻ ഖാസിമി പത്തനാപുരം

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ്...

More Articles Like This