വധു ഹിന്ദുവാകുന്നത് വരെ മുസ്‌ലിം സ്ത്രീയും ഹിന്ദുപുരുഷനും തമ്മിലുള്ള വിവാഹം അസാധു: ഹൈക്കോടതി

0
861

ചണ്ഡീഗഡ്: വധു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുവരെ മുസ്‌ലിം-ഹിന്ദു വിവാഹം അസാധുവാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജനുവരി 15ന് ഹിന്ദു ക്ഷേത്രത്തില്‍വച്ച് വിവാഹിതരായ 18കാരിയായ മുസ്‌ലിം യുവതിയും 25കാരനായ ഹിന്ദു യുവാവും സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് വധു ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വരെ വിവാഹം അസാധുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

അതേസമയം, പ്രായപൂര്‍ത്തിയായതിനാല്‍ അവര്‍ക്ക് പരസ്പര സമ്മതത്തോടെ ബന്ധം പുലര്‍ത്താമെന്ന് കോടതി പറഞ്ഞു.

കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് സുരക്ഷയ്ക്കായാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. സുരക്ഷ ആവശ്യപ്പെട്ട് പോലിസിനെ സമീപിച്ചെങ്കിലും നടപടി എടുക്കാതിരുന്നത് മൂലമാണ് ദമ്പതികള്‍ കോടതിയിലെത്തിയത്. സുരക്ഷ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി പോലിസിന് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here