മുഖ്യമന്ത്രി പങ്കെടുത്ത എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ കൈയ്യേറ്റ ശ്രമം; ബേബി ജോണിനെ വേദിയില്‍ തള്ളിയിട്ടു

0
196

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ കൈയ്യേറ്റ ശ്രമം. വേദിയില്‍ പ്രസംഗിക്കുകയായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ പ്രസംഗത്തിനിടെ വേദിയില്‍ തള്ളിയിട്ടു.

മുഖ്യമന്ത്രി സംസാരിച്ച് വേദി വിട്ടതിന് ശേഷമായിരുന്നു സംഭവം. വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കടന്നുവന്ന വ്യക്തി തള്ളിയിടുകയായിരുന്നു.

ഡയസ് ഉള്‍പ്പെടെയാണ് മറിഞ്ഞുവീണത്. പിന്നാലെ റെഡ് വോളന്റിയര്‍മാര്‍ ബേബിജോണിനെ തള്ളി താഴെയിട്ടയാളെ വേദിയില്‍ നിന്ന് പിടിച്ച് മാറ്റുകയായിരുന്നു.

മന്ത്രി വി.എസ് സുനില്‍കുമാര്‍ അടക്കമുള്ളവര്‍ വേദിയില്‍ നിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു.

ശേഷം പ്രസംഗം തുടര്‍ന്ന ബേബി ജോണ്‍, ആയുസ്സെടുക്കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ വരൂ,വരൂ,വരൂ എന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here