Tuesday, May 11, 2021

ബി.ജെ.പി പ്രചാരണത്തിനായി മോദി കേരളത്തിൽ എത്തും; പിന്നാലെ അമിത് ഷാ ഉൾപ്പെടെ വൻനിര

Must Read

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രചാരണങ്ങൾക്കായി കേന്ദ്ര നേതാക്കളുടെ വൻനിര കേരളത്തിൽ എത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 30നും ഏപ്രിൽ രണ്ടിനും കേരളത്തിലെത്തും. അഞ്ച് തവണ കേരളത്തിൽ എത്തണമെന്നാണ് സംസ്ഥാന നേതൃത്വം അഭ്യർത്ഥിച്ചിട്ടുള്ളത്.

അവസാനവട്ട സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി എൻഡിഎ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

തെക്ക്, വടക്ക് മേഖലകളിലും പാലക്കാട്ടും മോദി പ്രചാരണ റാലിയിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 24 നും 25നും ഏപ്രിൽ 3നും കേരളത്തിലെത്തും.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, നടിമാരായ ഖുശ്ബു, വിജയശാന്തി തുടങ്ങിയ വൻനിര തന്നെ അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി  ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടുതല്‍ ശക്തി പ്രാപിച്ച് ന്യൂനമര്‍ദം  ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ...

More Articles Like This