Wednesday, May 12, 2021

പൊടിപൊടിച്ച്​ പോത്തിന്‍റെ ജന്മദിനാഘോഷം; കേസുമായി പിന്നാലെ പൊലീസ്​; യുവാവിനെതിരെ കേസ്​​ മറ്റൊന്നിന്​

Must Read

താനെ: കോവിഡ്​ വ്യാപനം പിന്നെയും നിയന്ത്രണം വിട്ട്​ പെരുകുന്ന മഹാരാഷ്​ട്രയിൽ പോത്തിന്‍റെ ജന്മദിനം ആഘോഷമാക്കി ​യുവാവ്​. താനെ ജില്ലയിലെ രേട്ടി ബന്ദറിലാണ്​​ കിരൺ മാത്രെയെന്ന 30 കാരൻ സ്വന്തം പോത്തിന്‍റെ ജന്മദിനാഘോഷം നാട്ടുകാ​െര വിളിച്ചുകൂട്ടി കേമമാക്കിയത്​. വ്യാഴാഴ്ച പരിപാടി കഴിഞ്ഞ്​ പി​ന്നാലെയെത്തിയ പൊലിസ്​ പക്ഷേ, ജന്മദിനാഘോഷം സംഘടിപ്പിച്ചതിന്​ കിരണിനെതിരെ കേസെടുത്തു.

ചടങ്ങിനെത്തിയവർ മാസ്​ക്​ അണിയുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യാത്തതാണ്​ പൊല്ലാപ്പായത്​. സംസ്​ഥാനത്ത്​ അടുത്തിടെ കോവിഡിന്‍റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചിലയിടങ്ങളിൽ നിയ​ന്ത്രണം കടുപ്പിച്ചിരുന്നു. താനെയിലും സമാന സ്​ഥിതി നിലനിൽക്കെയാണ്​ പരിപാടി നടത്തുന്നതും തൊട്ടുപിറകിൽ കേസ്​ വരുന്നതും. ​പകർച്ച വ്യാധി വ്യാപനത്തിന്​ സഹായകമാകുന്ന പരിപാടി നടത്തുന്നതിനെതിരായ ക്രിമിനൽ നിയമം 269ാം വകുപ്പു പ്രകാരമാണ്​ കേസ്​.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

റംസാന്‍ മുപ്പത്; അവസാന വ്രതമെടുത്ത് വിശ്വാസികള്‍, നാളെ പെരുന്നാള്‍, ഇന്ന് മാംസ വില്‍പ്പനശാലകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ്

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13...

More Articles Like This