പിതാവിന്‍റെ രണ്ടാം വിവാഹത്തെ ചോദ്യംചെയ്യാൻ മകൾക്ക്​ അവകാശമുണ്ടെന്ന്​ ഹൈകോടതി

0
305

മുംബൈ: പിതാവി‍െൻറ രണ്ടാം വിവാഹത്തിൽ സംശയം തോന്നി അത് കോടതിയിൽ ചോദ്യംചെയ്യാൻ മകൾക്ക്​ അവകാശമുണ്ടെന്ന്​​ ബോംബെ ഹൈകോടതി. പിതാവി​ന്‍റെ മരണശേഷമാണ്​ അദ്ദേഹത്തി​ന്‍റെ രണ്ടാം വിവാഹത്തിൽ സംശയം പ്രകടിപ്പിച്ച്​​ മകൾ കുടുംബ കോടതിയെ സമീപിക്കുന്നത്​. ത​ന്‍റെ മാതാവ്​ മരിച്ച്​ പിതാവ്​ രണ്ടാമത്​ വിവാഹിതനാവുമ്പോൾ രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന്​ മോചനം നേടിയിട്ടില്ലെന്നും അതിനാൽ പിതാവുമായുള്ള രണ്ടാം വിവാഹം റദ്ദാക്കണമെന്ന്​​ ആവശ്യപ്പെട്ടാണ്​ 66 കാരി കുടുംബ കോടതിയെ സമീപിച്ചത്​.

വിവാഹം കഴിഞ്ഞ് അഞ്ച് മാസമായിട്ടും മധുവിധു ആഘോഷിക്കാതെ ഭാര്യ; യുവാവ് നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യം

2003ലാണ്​ 66കാരിയുടെ പിതാവ്​ പുനർവിവാഹം നടത്തുന്നത്​. രണ്ടാനമ്മയുടേതും പുനർവിവാഹമായിരുന്നു. എന്നാൽ, പിതാവി​ന്‍റെ മരണശേഷം​ 2016 ലാണ്​ രണ്ടാനമ്മ ആദ്യ വിവാഹത്തിൽ നിന്ന്​ മോചനം നേടിയിട്ടില്ലെന്ന്​ താൻ മനസ്സിലാക്കുന്നതെന്ന്​ ഹരജിക്കാരി വാദിച്ചു. അതേസമയം, വിവാഹബന്ധത്തെ ചോദ്യം ചെയ്യാൻ ഭാര്യക്കും ഭർത്താവിനും മാത്രമേ അവകാശമുള്ളുവെന്നും മക്കൾക്കില്ലെന്നുമുള്ള രണ്ടാനമ്മയുടെ വാദം അംഗീകരിച്ച്​ ഹരജി കുടുംബ കോടതി തള്ളി. 2003ൽ നടന്ന വിവാഹത്തെ 2016 ൽ ചോദ്യംചെയ്യുന്നതിലെ യുക്​തിയും രണ്ടാനമ്മ ചോദ്യംചെയ്​തിരുന്നു.

ഇതിനെതിരെ നൽകിയ അപ്പീലിലാണ്​ ഹൈകോടതി വിധി. 2015 ലാണ്​ പിതാവ്​ മരിച്ചത്​. രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന്​ മോചനം നേടിയിട്ടില്ലെന്ന്​ തിരിച്ചറിഞ്ഞത്​ പിന്നീടാണെന്നും ഉടനെത്തന്നെ​ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും പരാതിക്കാരി ഹൈകോടതിയിൽ പറഞ്ഞു. ഇത്​ അംഗീകരിച്ചാണ്​ കുടുംബ കോടതി വിധി ബോംബെ ഹൈകോടതി തള്ളിയത്​. പരാതിക്കാരിയുടെ ഹരജി പുനഃപരിശോധിക്കാൻ ഉത്തരവിടുകയും ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here