തലപ്പാടിയിൽ ഇന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയില്ല; തീരുമാനം മാറ്റി കർണാടക

0
429

തലപ്പാടി: തലപ്പാടിയിൽ യാത്രക്കാർക്ക് ഇന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയില്ല. ഇന്ന് മുതൽ കർശന പരിശോധന നടത്തുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു തീരുമാനം. കോടതിയിൽ തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പരിശോധന ഒഴിവാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കാസർകോട് സ്വദേശി ഹൈക്കോടതിയിൽ നൽകിയ ഹർജി പുതുക്കി.  കേസ് ഇനി വെള്ളിയാഴ്ച്ച പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോഴെല്ലാം സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

വിമാനത്തിൽ സഞ്ചരിക്കുന്നവർക്ക് കുഴപ്പമില്ല, റോഡ് മാർ​ഗം പോകുന്ന സാധാരണക്കാരെ തടഞ്ഞുനിർത്തി കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ചോദിക്കുന്ന നടപടി യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് കർണാടക ഹൈക്കോടതി നേരത്തെ വിമർശിച്ചത്. തീരുമാനം റദ്ദാക്കണമെന്നും കോടതി പറഞ്ഞിരുന്നു. പക്ഷേ, കർണാടക സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here