ഡീസൽ ടാങ്കർ മറിഞ്ഞു; ബക്കറ്റിൽ കോരിയെടുക്കാൻ നാട്ടുകാരുടെ തിക്കും തിരക്കും​ – വിഡിയോ

0
369

ബംഗളൂരു: ദക്ഷിണ കന്നടയിൽ നിയന്ത്രണവിട്ട് മറിഞ്ഞ ടാങ്കർ ലോറിയിൽനിന്നു ഡീസൽ ഊറ്റിയെടുക്കാൻ നാട്ടുകാരുടെ തിരക്ക്. ടാങ്കറിൽനിന്നും ഡീസൽ ചോർന്നിട്ടും സ്വന്തം സുരക്ഷപോലും നോക്കാതെയാണ് ദിവേസന വില ഉയരുന്ന ഡീസൽ ബക്കറ്റിലും കന്നാസുകളിലും കുപ്പികളിലും നിറക്കാനായി ആളുകൾ ഒാടിയെത്തിയത്. മംഗളൂരു-ബംഗളൂരു ദേശീയ പാതയിൽ ഉപ്പിനങ്ങാടിക്ക് സമീപം നെക്കിലാടി ബൊള്ളാരുവിലാണ് ടാങ്കർ ലോറി മറിഞ്ഞത്. കോലാറിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് ശനിയാഴ്ചക്ക് ഉച്ചക്ക് 2.30ഒാടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തെ തുടർന്ന് ഉപ്പിനങ്ങാടിക്ക് സമീപം ഗതാഗതക്കുരുക്കുണ്ടായി. ഇതോടെ ആളുകൾ ഒാടിയെത്തി ഡീസൽ ശേഖരിക്കാൻ തുടങ്ങി. 2.30ന് അപകടം നടന്നതറിഞ്ഞ് ട്രാഫിക് െപാലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും റോഡിലെ ഗതാഗതം പൂർണമായും നിലച്ചിരുന്നുവെന്നും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ നിരവധിപേരാണ് കന്നാസുകളിലും ബക്കറ്റുകളിലുമായി ഡീസൽ നിറച്ചശേഷം മടങ്ങിയതെന്നും ഉപ്പിനങ്ങാടി ട്രാഫിക് പൊലീസ് പറഞ്ഞു.

പൊലീസെത്തിയശേഷമാണ് ജനങ്ങളെ അവിടെനിന്നും മാറ്റാനായത്. ടാങ്കർ ലോറി മറിഞ്ഞാൽ ഇന്ധനം ചോർന്ന് പൊട്ടിത്തെറിക്കാനും തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ അപകടമുണ്ടായാൽ സാധാരണ പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കാറുണ്ട്. എന്നാൽ, ഇതിന് വിരുദ്ധമായാണ് ഡീസലെടുക്കാൻ ആളുകൾ ഒാടികൂടിയത്. 2019 നവംബറിൽ ഉപ്പിനങ്ങാടിക്ക് സമീപം എൽ.പി.ഡി ടാങ്കർ ലോറി മറിഞ്ഞപ്പോൾ സ്ഥലത്തുനിന്നും ആളുകളെ മാറ്റിയിരുന്നു. കഴിഞ്ഞ മാസം ബംഗളൂരു-മംഗളൂരു പാതയിൽ സൂരികുമെരുവിൽ ടാങ്കർ ലോറി മറിഞ്ഞെങ്കിലും ഉടൻ തന്നെ പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here