Monday, May 10, 2021

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; രോഹിത് തിരിച്ചെത്തി

Must Read

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായി.

ആദ്യ ട്വന്റി 20 ക്രിക്കറ്റിലെ തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് രണ്ടാം മത്സരത്തില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ.

രണ്ടാം മത്സരത്തില്‍ ഓപ്പണറായി ഇറക്കിയ ഇഷാന്‍ കിഷന്‍ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയത് ടീം മാനേജമെന്റിന് വലിയ സംതൃപ്തി നല്‍കുന്നു. മറ്റൊരു ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പൂജ്യത്തിന് മടങ്ങിയപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ കളിച്ച ഇഷാന്റെ ബാറ്റിങ് കളിയുടെ ടോണ്‍ മാറ്റി.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറും ബൗള്‍ ചെയ്യാന്‍ തുടങ്ങിയതോടെ മറ്റൊരു ബാറ്റ്‌സ്മാനെ ഇറക്കാനുമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സമ്പർക്കം ഉണ്ടായി അഞ്ച് ദിവസത്തിന്‌ ശേഷമാണ്‌ കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്യേണ്ടത്‌, ടെസ്റ്റ് റിസൾട്ട് നെഗറ്റീവായാലും ഇത് കൂടി ശ്രദ്ധിക്കണം: ഡോ ഷിംന അസീസ്

ആരെങ്കിലും പോസിറ്റീവ് ആയെന്ന്‌ കേട്ടാലുടൻ ഓടിപ്പോയി ചെക്ക്‌ ചെയ്‌തിട്ട്‌ കാര്യമില്ലെന്ന് ഡോ. ഷിനം അസീസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിച്ചത്. സമ്പർക്കം ഉണ്ടായി അഞ്ച്...

More Articles Like This