നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലേക്ക്. ഡൽഹിയിൽ ചേരുന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ പട്ടികയ്ക്ക് അംഗീകാരം നൽകും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് സൂചന. കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും സുരേന്ദ്രൻ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.
2016ൽ 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. സുരേന്ദ്രൻ മത്സരിച്ചാൽ വിജയസാദ്ധ്യതയുള്ള മണ്ഡലമായാണ് കേന്ദ്ര നേതൃത്വം നടത്തിയ സർവേയിൽ പറയുന്നത്.
അതേസമയം സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപി തൃശൂരിലോ വട്ടിയൂർകാവിലോ മത്സരിക്കാനാണ് സാദ്ധ്യത.
നേമത്ത് കുമ്മനം രാജശേഖരൻ തന്നെ മത്സരരംഗത്ത് ഉണ്ടാകും. ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്തും മത്സരിച്ചേക്കും. എ പ്ലസ് മണ്ഡലങ്ങൾക്ക് പുറമേ മറ്റു മണ്ഡലങ്ങളിലും കരുത്തനായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും.