കരിപ്പൂരില്‍ വീണ്ടും സ്വര്‍വേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

0
227

കരിപ്പൂരില്‍ വീണ്ടും സ്വര്‍വേട്ട. നാല് യാത്രക്കാരില്‍ നിന്നായി രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും പിടിച്ചെടുത്തു.

ഒരുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ആളുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 736 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലെത്തിച്ച സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. അതോടൊപ്പം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സൗദി റിയാലും പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here