ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ പ്രചരണമാരംഭിച്ചു; സ്വീകരണങ്ങളൊരുക്കി യുഡിഎഫ്

0
269

മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച് ഫിറോസ് കുന്നംപറമ്പില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ റോഡ് ഷോയിലൂടെയാണ് ഫിറോസ് പ്രചരണമാരംഭിച്ചത്.

എടപ്പാള്‍ വട്ടംകുളത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മന്ത്രി കെടി ജലീലിനെ പരാജയപ്പെടുത്തുന്നത് യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും അഭിമാനപ്രശ്‌നമായതിനാലാണ് വന്‍തോതില്‍ ജനസമ്മിതിയുള്ള ഫിറോസ് കുന്നംപറമ്പില്‍ എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് ഒറ്റക്കെട്ടായി എത്തിയതെന്നാണ് സൂചന. 2006നുശേഷം കെടി ജലീല്‍ ലീഗിനോട് നേരിട്ട് മത്സരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here