ഇന്‍ഡോര്‍: ഏകദിന മത്സരത്തില്‍ ഒരു ടീം നാല് പന്തുകള്‍ മാത്രമെടുത്ത് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുമോ.? ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്ചര്യപ്പെടുത്തുന്ന സംഭവമായിരിക്കുമിത്. എന്നാന്‍ ഇന്‍ഡോറില്‍ നടന്ന് ഒരു മത്സരം ആശ്ചര്യങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്ന് തെളിയിച്ചു. നാഗലാന്‍ന്‍ഡ്- മുംബൈ വനിത ഏകദിനത്തിലാണ് രസകരമായ സംഭവം.

ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത് വന്‍ തുക

ടോസ് നേടിയ നാഗലാന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിന്നു. എന്നാല്‍ മുംബൈക്ക് മുന്നില്‍ കുഞ്ഞന്മാരായ നാഗാലാന്‍ഡ് 17 റണ്‍സിന് എല്ലാവരും പുറത്തായി. 17.4 ഓവറിലാണ് നാഗാലന്‍ഡ് താരങ്ങള്‍ കൂടാരം കയറിയത്. ഒരാള്‍ക്ക് പോലും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ആദ്യ മൂന്ന് ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സൊന്നുമില്ലാതെ തന്നെ നാഗാലാന്‍ഡിനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഏഴ് വിക്കറ്റെടുത്ത മുംബൈ ക്യാപ്റ്റന്‍ സയലി സത്ഖാരെയാണ് നാഗാലന്‍ഡിനെ തകര്‍ത്തത്.

ഒമ്പത് റണ്‍സ് നേടിയ സരിബയാണ് നാഗാലാന്‍ഡിന്റെ  ടോപ് സ്‌കോറര്‍. എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ മൂന്ന് റണ്‍സാണ് അടുത്ത ഉയര്‍ന്ന സ്‌കോര്‍. മുംബൈക്കായി അഞ്ച് ഓവര്‍ എറിഞ്ഞ എസ് താക്കൂര്‍ റണ്‍സൊന്നും വിട്ടുകൊടുത്തില്ല. റ്വിസുമ്വി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മുംബൈ ജയിച്ചു. ആദ്യ മൂന്ന് പന്തിലും ഇഷ ഒസ മൂന്ന് ഫോറുകള്‍ നേടി. നോബൗളായ നാലാം പന്തില്‍ ഇഷ സിംഗിളെടുത്തു. നാലാം പന്ത് നേരിട്ട വൃഷാലി ഭഗത് സിക്‌സടിച്ച് വിജയം പൂര്‍ത്തിയാക്കി.