Tuesday, May 11, 2021

എൻ.എ നെല്ലിക്കുന്നിന് കാസർകോട് മൂന്നാംമൂഴം; എ.കെ.എം അഷ്റഫിന് കന്നിയങ്കം

Must Read

കാസർകോട് – മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണ തവണയാണ് 67 കാരനായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ജനവിധി തേടുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥി 47 കാരനായ എ കെ എം അഷ്‌റഫിന് ഇത് കന്നിയങ്കമാണ്. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും എം.സി ഖമറുദ്ദീനായിരുന്നു നറുക്ക് വീണത്.

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ എം.എസ്.എഫിലൂടെയാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. കാസർകോട് നെല്ലിക്കുന്നിലെ അബ്ദുൽ ഖാദറിന്റെയും നബീസയുടെയും മകനായി 1954 മാർച്ച് 18 നാണ് എൻ.എ നെല്ലിക്കുന്നിന്റെ ജനനം.നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.എൽ.പി സ്‌കൂൾ, തളങ്കര മുസ ലിം ഹൈസ്‌കൂൾ, കാസർകോട് ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ഹൈസ്‌കൂൾ പഠനകാലത്ത് മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷന്റെ സജീവ പ്രവർത്തകനായിരുന്നു. കോളേജ് പഠനകാലത്ത് കാസർകോട് ഗവ. കോളേജ് എം.എസ്.എഫ് ജനറൽ സെക്രട്ടറിയായിരുന്നു. 1975 ൽ ഗൾഫിലേക്ക് പോയ എൻഎ നെല്ലിക്കുന്ന് റീഡേഴ്‌സ് ഫോറത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. ഏറെ കാലം ചന്ദ്രിക ദുബായ് പ്രതിനിധിയായി പ്രവർത്തിച്ചു. യു.എ.ഇ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷൻ നേടിയ പത്രപ്രവർത്തകനായിരുന്നു.

1984 ൽ നാട്ടിൽ തിരിച്ചെത്തി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി. അഭിവക്ത കാസർകോട് താലൂക്ക് മുസ്‌ലിം ലീഗ് ജോ. സെക്രട്ടറി, മുസ്‌ലിം കാസർകോട് മുനിസിപ്പൽ ജനറൽ സെക്രട്ടറി, സംസ്ഥാന കൗൺസിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ദേശീയ കൗൺസിൽ അംഗവുമാണ്.കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, കാസർകോട് അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എയുപി സ്‌കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.സിടി അഹമ്മദലിയുടെ പിൻഗാമിയായി 2011 ലാണ് നിയമസഭയിലേക്കുള്ള കന്നിയങ്കം. ത്രികോണ മത്സരത്തിൽ ബിജെപിയിലെ ലക്ഷ്മി ആർ ഭട്ടിനെ 9738 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൻഎ നെല്ലിക്കുന്ന് പരാജയപ്പെടുത്തിയത്. 2016 ൽ ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറിനെ 8,667 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നെല്ലിക്കുന്ന് പരാജയപ്പെടുത്തിയത്. ഭാര്യ: ആയിഷ.മക്കൾ: ഷബീർ, സഹീക്ക,സഫ്‌വാന. മരുമക്കൾ: റഹീം തായത്ത്, ജസീം, ഖദീജ.

എ കെ എം അഷ്‌റഫ്മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി എ.കെ.എം അഷ്‌റഫ് പത്താമത്തെ വയസ്സിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. എംഎസ്എഫ് മഞ്ചേശ്വരംപഞ്ചായത്ത്, മണ്ഡലം പ്രസിഡന്റ് സെക്രട്ടറി,ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന പ്രവർത്തക സമിതി അംഗംഎന്നീ നിലകളിൽ പ്രവർത്തിച്ചു. ജിയുപിഎസ് കടമ്പാർ,ജിഎച്ച്എസ് എസ് ബങ്കര മഞ്ചേശ്വരം, ഗോവിന്ദ പൈ കോളജ് മഞ്ചേശ്വരം എന്നിവടങ്ങളിൽ പഠനം. ജിഎച്ച്എസ് ബങ്കരയിൽ സ്‌കൂൾ ലീഡർ പദവിയും വഹിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജ് ബിരുദ പഠന കാലത്ത് മൂന്നു വർഷവും യൂനിയൻ ഭാരവാഹിയായിയിരുന്നു. ആദ്യ വർഷംസ്റ്റുഡന്റ് എഡിറ്റർ, രണ്ടാം വർഷം ജനറൽ സെക്രട്ടറി പദവികൾ വഹിച്ച് മൂന്നാം വർഷം ഗോവിന്ദ പൈ കോളേജിലെ എംഎസ്എഫുകാരനായ ആദ്യത്തെചെയർമാനായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു .

2001 മുതൽ 2006 വരെ കേരള ബാംബൂ കോർപറേഷൻ ഡയരക്ടറായിയിരുന്നു.കന്നഡ സാഹിത്യത്തിൽ ബിരുദധാരിയാണ്. മലയാളം, കന്നഡ, തുളു, ഉർദു, ഇംഗ്ലീഷ് ഭാഷകൾ ഒരേ പോലെ കൈകാര്യം ചെയ്യും. വിവിധ ഭാഷകളിൽ പ്രസംഗിക്കും.കായിക രംഗത്തും വിവിധ ഇടപെടലുകൾ നടത്തുന്നു.കാസർകോട് ജില്ലാ കബഡി അസോസിയേഷൻ പ്രസിഡന്റായും അണ്ടർ ആം ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2011 മുതൽ 15വരെ കാസർകോട്ജില്ലാ പഞ്ചായത്ത് അംഗവും 2016 മുതൽ 21 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മഞ്ചേശ്വരംകടമ്പാറിലെ കെ.എം അബൂബക്കറിന്റെയും ഹവ്വാഉമ്മയുടെയും മകനാണ്.ഭാര്യ: മറിയം ഫൈറൂസ. മക്കൾ: ഷാമിൽ, ഷാസിൽ, ഷാഹിൽ, ഷാബിൽ, ഷാക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി  ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടുതല്‍ ശക്തി പ്രാപിച്ച് ന്യൂനമര്‍ദം  ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ...

More Articles Like This