Monday, May 10, 2021

ആ വിഡിയോ പണ്ഡിതന്മാരുടെ നെഞ്ചുലച്ചു; സ്​ത്രീധനവിവാഹങ്ങൾക്ക്​ ഇനി കാർമികത്വം വഹിക്കില്ലെന്ന്​

Must Read

ഡെ​​റാ​​ഡൂ​​ൺ: ഭ​​ർ​​തൃ​​വീ​​ട്ടു​​കാ​​രു​​ടെ സ്​​​ത്രീ​​ധ​​ന​​പീ​​ഡ​​ന​​ത്തെ തു​​ട​​ർ​​ന്ന്​ അ​​ഹ്​​​മ​​ദാ​​ബാ​​ദി​​ൽ യു​​വ​​തി നദിയിൽ ചാടി ജീവനൊടുക്കിയ സം​​ഭ​​വം ഉ​​ത്ത​​രേ​​ന്ത്യ​​ൻ മു​​സ്​​​ലിം സ​​മൂ​​ഹ​​ത്തി​​ൽ കോ​​ളി​​ള​​ക്കം സൃ​​ഷ്​​​ടി​​ക്കു​​ന്നു. സ്​​​ത്രീ​​ധ​​നം വാ​​ങ്ങി ന​​ട​​ത്തു​​ന്ന വി​​വാ​​ഹ​​ങ്ങ​​ളി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കാ​​ൻ വ​​രി​​ല്ലെ​​ന്ന്​ തു​​റ​​ന്ന്​ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്​ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ​​യും ഭോ​​പാ​​ലി​​ലേ​​യും പ​​ണ്ഡി​​ത കൂ​​ട്ടാ​​യ്​​​മ​​ക​​ൾ. സ്​​​ത്രീ​​ധ​​നം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന കു​​ടും​​ബ​​ങ്ങ​​ളെ സാ​​മൂ​​ഹി​​ക​​മാ​​യി ബ​​ഹി​​ഷ്​​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​വ​​ർ ആ​​ഹ്വാ​​നം ചെ​​യ്​തു.

ഫെ​​​ബ്രു​​വ​​രി 25നാ​​ണ്​ ഭ​​ർ​​തൃ​​വീ​​ട്ടി​​ൽ​​നി​​ന്നു​​ള്ള സ്​​​ത്രീ​​ധ​​ന​​പീ​​ഡ​​ന​​ത്തി​​ൽ സ​​ഹി​​കെ​​ട്ട്​ അ​​ഹ്​​​മ​​ദാ​​ബാ​​ദി​​ലെ അ​​യി​​ഷാ ബാ​​നു മ​​ക്​​​റാ​​നി എ​​ന്ന 23കാ​​രി സ​​ബ​​ർ​​മ​​തി ന​​ദി​​യി​​ൽ ചാ​​ടി ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. മ​​ര​​ണ​​ത്തി​​നു​ മു​​മ്പ്​​ അവർ റെ​​ക്കോ​​ഡ്​ ചെ​​യ്​​​ത വി​​ഡി​​യോ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​ച്ചി​​രു​​ന്നു.

സ്​​​ത്രീ​​ധ​​ന​​ത്തെ എ​​തി​​ർ​​ത്ത്​ തോ​​ൽ​​പ്പി​​ക്ക​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണെ​​ന്ന്​ അ​​ഖി​​ലേ​​ന്ത്യ മു​​സ്​​​ലിം വ്യ​​ക്​​​തി​​നി​​യ​​മ ബോ​​ർ​​ഡ്​ അം​​ഗ​​വും മു​​തി​​ർ​​ന്ന പ​​ണ്ഡി​​ത​​നു​​മാ​​യ മു​​ഫ്​​​തി സ​​ലീം അ​​ഹ്​​​മ​​ദ്​ വ്യ​​ക്​​​ത​​മാ​​ക്കി. ഭോ​​പാ​​ലി​​ലെ പ​​ള്ളി​​ക്ക​​മ്മി​​റ്റി​​ക​​ളും കു​​ടും​​ബ പ്ര​​ശ്​​​ന​​ങ്ങ​​ൾ ര​​മ്യ​​മാ​​യി പ​​രി​​ഹ​​രി​​ക്കാ​​ൻ രൂ​​പം​​ന​​ൽ​​കി​​യ ദാ​​റു​​ൽ ഖ​​ദാ​​യു​​മാ​​ണ്​ സ്​​​ത്രീ​​ധ​​ന​​ത്തെ ചെ​​റു​​ക്കാ​​ൻ ആ​​ഹ്വാ​​നം ചെ​​യ്​​​ത​​ത്.

പെ​​ൺ​​കു​​ട്ടി​​ക​​ള​ു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​ന്​​ സ​​മു​​ദാ​​യം ഏ​​റ്റ​​വു​​മ​​ധി​​കം പ​​രി​​ഗ​​ണ​​ന ന​​ൽ​​കേ​​ണ്ട​​തു​​ണ്ടെ​​ന്ന്​ അ​​ഖി​​ലേ​​ന്ത്യ മു​​സ്​​​ലിം വ്യ​​ക്​​​തി​​നി​​യ​​മ ബോ​​ർ​​ഡ് വ​​നി​​ത വി​​ഭാ​​ഗം ചീ​​ഫ്​ ഓ​​ർ​​ഗ​​നൈ​​സ​​ർ ഡോ. ​​അ​​സ്​​​മാ സെ​​ഹ്​​​റ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ക​​ഴി​​ഞ്ഞ​​യാ​​ഴ്​​​ച ആ​​ഗ്ര​​യി​​ലെ മു​​സ്​​​ലിം സ​​മൂ​​ഹ​​വും ശ​​ക്​​​ത​​മാ​​യ സ്​​​ത്രീ​​ധ​​ന വി​​രു​​ദ്ധ നി​​ല​​പാ​​ടു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. സ്​​​ത്രീ​​ധ​​നം മ​​ത​​വി​​രു​​ദ്ധം മാ​​ത്ര​​മ​​ല്ല ക്രി​​മി​​ന​​ൽ കു​​റ്റ​​കൃ​​ത്യ​​മാ​​ണെ​​ന്നും പ​​ണ​​വും സ്വ​​ത്തും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഭ​​ർ​​തൃ​​വീ​​ട്ടു​​കാ​​ർ​​ക്ക്​ ക​​ടു​​ത്ത ശി​​ക്ഷ ന​​ൽ​​ക​​ണ​​മെ​​ന്നും ആ​​ൾ ഇ​​ന്ത്യ ജം​​ഇ​​യ്യ​​ത്തു​​ൽ ഖു​​റേ​​ശ്​ നേ​​താ​​വ്​ ശ​​രീ​​ഫ്​ ഖു​​റൈ​​ശി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സമ്പർക്കം ഉണ്ടായി അഞ്ച് ദിവസത്തിന്‌ ശേഷമാണ്‌ കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്യേണ്ടത്‌, ടെസ്റ്റ് റിസൾട്ട് നെഗറ്റീവായാലും ഇത് കൂടി ശ്രദ്ധിക്കണം: ഡോ ഷിംന അസീസ്

ആരെങ്കിലും പോസിറ്റീവ് ആയെന്ന്‌ കേട്ടാലുടൻ ഓടിപ്പോയി ചെക്ക്‌ ചെയ്‌തിട്ട്‌ കാര്യമില്ലെന്ന് ഡോ. ഷിനം അസീസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിച്ചത്. സമ്പർക്കം ഉണ്ടായി അഞ്ച്...

More Articles Like This