അടുത്ത മത്സരത്തില്‍ രോഹിത്തിന് ഒപ്പം ആര് ഓപ്പണറാകും?; സസ്‌പെന്‍സ് പൊളിച്ച് കോഹ്‌ലി

0
473

കെ.എല്‍ രാഹുല്‍ മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ആര് രോഹിത്തിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് വിരാട് കോഹ്‌ലി. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗ് ബാറ്റ്‌സ്മാനായി ഇനിയും രാഹുലിനെ തന്നെയാകും പരിഗണിക്കുക എന്ന് കോഹ്‌ലി പറഞ്ഞു.

‘ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം’, എല്‍ഡിഎഫ് പ്രചാരണഗാനമിറങ്ങി (വിഡിയോ)

‘രാഹുല്‍ ചാമ്പ്യന്‍ പ്ലേയറാണ്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, രാഹുലിനേക്കാള്‍ മികച്ച ബാറ്റ്സ്മാന്‍ ടി20യില്‍ കാണാനാവില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗ് ബാറ്റ്‌സ്മാനായി ഇനിയും അദ്ദേഹത്തെ തന്നെയായിരിക്കും പരിഗണിക്കുക. ഞങ്ങള്‍ക്കു മറ്റ് ആശങ്കകളില്ല. ഈ ഫോര്‍മാറ്റില്‍ അഞ്ചോ ആറോ പന്തില്‍ നമുക്കു ഫോമിലേക്കു മടങ്ങാനാകും’ കോഹ്‌ലി പറഞ്ഞു.

0,1,0,0, എന്നിങ്ങനെയാണ് അവസാന നാല് ടി20 മത്സരങ്ങളിലെ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാനായ രാഹുലിന്റെ ബാറ്റിംഗ് പ്രകടനം. നാല് മത്സരങ്ങളിലും മൂന്നിലും ഡക്ക്. ഇതില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് രാഹുല്‍ സംപൂജ്യനായി മടങ്ങുന്നത്.

രാഹുലിനെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ സൂര്യകുമാര്‍ പുറത്തു തന്നെ ഇരിക്കേണ്ടി വരുമെന്നതാണ് സങ്കടകരമായ കാര്യം. മോശം ഫോമിലായിട്ടും രാഹുലിനെ തുടരെ തുടരെ അവസരം നല്‍കി സൂര്യകുമാറിനെ മാറ്റി നിര്‍ത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here