മംഗളൂരു: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കാസർകോട്ടെ ഖാലിദ്(45)ആണ് പിടിയിലായത്.
വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍
ഖാലിദിൽ നിന്ന് 737 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ഖാലിദിനെ കസ്റ്റംസ് പരിശോധിച്ചപ്പോൾ 33,75,470 രൂപ വിലമതിക്കുന്ന സ്വർണം കണ്ടെടുക്കുകയായിരുന്നു.