Thursday, July 3, 2025
Home Kerala ഇന്ധന വിലയിൽ വീണ്ടും വർധന; പ്രധാന നഗരങ്ങളിൽ സർവകാല റെക്കോർഡ്

ഇന്ധന വിലയിൽ വീണ്ടും വർധന; പ്രധാന നഗരങ്ങളിൽ സർവകാല റെക്കോർഡ്

0
181

തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലവർധന. ഇന്ന് പെട്രോൾ 25 പൈസയും ഡീസൽ 32 പൈസയും കൂടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവില സർവകാല റെക്കോഡിൽ എത്തി. മുംബൈയിൽ പെട്രോൾ വില 94 രൂപ 50 പൈസ ആയി. ദില്ലിയിലും പെട്രോൾ വില സർവകാല റെക്കോഡിൽ എത്തി. 87 രൂപ 90 പൈസ. ബെംഗളൂരുവിൽ പെട്രോൾ വില 90 രൂപ 85 പൈസയിലെത്തി. തിരുവനന്തപുരം നഗരത്തിൽ ഇന്ന് പെട്രോൾ വില 89 രൂപ 73 പൈസയാണ്. ഡീസൽ വില 83 രൂപ 91 പൈസ. കൊച്ചി നഗരത്തിൽ പെട്രോൾ 88 രൂപ 10 പൈസ, ഡീസൽ 82 രൂപ 40 പൈസ നിരക്കിൽ ഇന്ധനം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here