അരക്കോടിയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട്‌ സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍

0
470

കണ്ണൂര്‍: അരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസര്‍കോട്‌ സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. നെല്ലിക്കുന്ന്‌ മസ്‌ജിദ്‌ റോഡിലെ സിദ്ദിഖ്‌ നെല്ലിക്കുന്ന്‌ മെഹമൂദ്‌ എന്നയാളാണ്‌ കഴിഞ്ഞ ദിവസം അറസ്റ്റിലായത്‌. ദുബൈയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ യാത്രക്കാരനായ ഇയാളില്‍ പേസ്റ്റു രൂപത്തിലാക്കിയ 973 ഗ്രാം സ്വര്‍ണ്ണം പിടികൂടിയതായി അധികൃതര്‍ പറഞ്ഞു. ഇതിന്‌ 49,13,510 രൂപ വിലവരുമെന്ന്‌ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here