Home Latest news ആധുനിക സൗകര്യങ്ങളോടെ അക്കുർ ക്ലിനിക്കൽ ലബോറട്ടറി കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു
കുമ്പള (www.mediavisionnews.in): അത്യാധുനിക സൗകര്യങ്ങളോടെ അക്കുർ ക്ലിനിക്കൽ ലബോറട്ടറി കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു. കുമ്പള ബദിയടുക്ക റോഡിലുള്ള മഞ്ജുനാഥ് കോംപ്ലക്സിൽ വെള്ളിയാഴ്ച സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 30 31 തീയതികളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മെഡിക്കൽ ക്യാമ്പിൽ എല്ലാ പരിശോധനയ്ക്കും പാക്കേജുകൾക്കും 10% ഡിസ്കൗണ്ട് ഉണ്ടായിരിക്കും. മെഡിക്കൽ ക്യാമ്പിൽ ഡോക്ടർ മുഹമ്മദ് ഷമീം കട്ടത്തടുക്ക, ഡോക്ടർ പി എം എ നിഷാദ്, ഡോക്ടർ മുഹമ്മദ് ഹസീദ്, ഡയറ്റീഷ്യൻ സഫീറ സറ എന്നിവർ സംബന്ധിക്കും.
അപ്പോയിന്റ്മെന്റ്നായി വിളിക്കേണ്ട നമ്പർ 04998 213693, 8089368693.
കൂടാതെ വിദഗ്ധ ഡോക്ടർമാരുടെ ഇവനിംഗ് ഒ പി, ഡയറ്റീഷ്യൻ സേവനങ്ങൾ, ഫിസിയോതെറാപ്പിസ്റ്റ്, രക്ഷ സേവ് എ ലൈഫ് കമ്മ്യൂണിറ്റി (ബി എൽ എസ് ട്രെയിനിങ് പ്രോഗ്രാം), ആരോഗ്യബോധവൽക്കണ മെഡിക്കൽ ക്യാമ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് ഡോക്ടർ മുഹമ്മദ് ഷമീം കട്ടത്തടുക്ക, ഡോക്ടർ സൽഫി പി കെ,മാനേജിംഗ് ഡിറക്ടർ അബ്ദു കൊച്ചി
എന്നിവർ കുമ്പള പ്രെസ്സ് ഫോറം ഓഫീസിൽ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.
Post Views: 4