ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ സൈറ്റില്‍: ആമസോണിനെതിരെ ബഹിഷ്‌കരണ ആഹ്വാനം

0
180

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിനെതിരെ ബഹിഷ്‌കരണ കാമ്പയിനുമായി ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. സൈറ്റില്‍ വില്‍പ്പനക്ക് വെച്ച ഉത്പന്നങ്ങള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന വാദം ചൂണ്ടിക്കാണിച്ചാണ് കാമ്പയിന്‍. ‘ബൊയ്‌കോട്ട് ആമസോണ്‍’ ഹാഷ് ടാഗോടെ നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഹിന്ദു ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോര്‍മാറ്റുകള്‍ ഉള്‍പ്പടെയുള്ളവ സൈറ്റില്‍ വില്‍പ്പനക്ക് വെച്ചു എന്നാണ് ആമസോണിനെതിരായുള്ള ആരോപണം. വിവാദ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച ആമസോണ്‍ യു.കെ സൈറ്റിന്റേതെന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ അടിവസ്ത്രങ്ങളും സൈറ്റിലുണ്ടെന്ന് ഇവര്‍ പറയുന്നു. ദീപാവലി ആഘോഷം അടുത്തിരിക്കെ ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത്, പകരം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നവരുമുണ്ട് കൂട്ടത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here