മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

0
201

ബെംഗ്ലൂരു: (www.mediavisionnews.in):  മഹാരാഷ്ട്രയിലെ സത്തറയില്‍ മലയാളികള്‍ സഞ്ചരിച്ച ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. 8 പേര്‍ക്ക് പരുക്കേറ്റു. അപകടം സംഭവിക്കുന്നത് ഇന്ന് ഉച്ചയോടെയാണ്. അപകടത്തില്‍പ്പെട്ടത് നവി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ്. പൂനെ-ബാംഗ്ലൂര്‍ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയില്‍ ഘോറയിലാണ് അപകടം നടന്നത്. പാലത്തില്‍വെച്ച്‌ ട്രക്കുമായി കൂട്ടിയിടിച്ച്‌ നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു.

മരിച്ചത് പത്തനംതിട്ട, തൃശൂര്‍ സ്വദേശികളാണ്. മധുസൂദനന്‍ നായര്‍ , ഉമ, ആദിത്യ, ആരവ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. ഒടുവിലായി പുറത്തുവരുന്ന വിവരം പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ്. മരിച്ചവരെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ കരാടുള്ള ആശുപത്രിയിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here