മഞ്ചേശ്വരം: (www.mediavisionnews.in) കുഞ്ചത്തൂരിൽ റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും മഞ്ചേശ്വരം പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കർണാടകസ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ ഹനുമന്തപ്പ (36)യെ കുഞ്ചത്തൂർപദവിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിമരിച്ചതെന്നാണ് പരിശോധനാ റിപ്പോർട്ട്. കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസിന് ആദ്യഘട്ടത്തിൽത്തന്നെ സംശയമുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം കുഞ്ചത്തൂർ പദവിൽ റോഡരികിൽ കൊണ്ടിട്ടതാകാമെന്നാണ് നിഗമനം. കേസന്വേഷണം കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്കും വ്യാപിച്ചിരുന്നു. പ്രതികൾ വലയിലായതായാണ് സൂചന. അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും മഞ്ചേശ്വരം ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. ആദ്യഘട്ടത്തിൽ കുമ്പള ഇൻസ്പെക്ടർ പി.പ്രമോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Home  Uncategorized  മഞ്ചേശ്വരം കുഞ്ചത്തൂരിലെ യുവാവിന്റെ മരണം കൊലപാതകം; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ്

