കേരളത്തിൽ 5022 പേർക്ക് കോവിഡ്; പരിശോധിച്ചത് 36,599 സാംപിളുകൾ മാത്രം

0
145

തിരുവനന്തപുരം ∙ കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 92,731 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,52,868 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പോസിറ്റീവായവർ, ജില്ല തിരിച്ച്

മലപ്പുറം 910

കോഴിക്കോട് 772

എറണാകുളം 598

തൃശൂര്‍ 533

തിരുവനന്തപുരം 516

കൊല്ലം 378

ആലപ്പുഴ 340

കണ്ണൂര്‍ 293

പാലക്കാട് 271

കോട്ടയം 180

കാസര്‍കോട് 120

വയനാട് 51

പത്തനംതിട്ട 32

ഇടുക്കി 28.

നെഗറ്റീവായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 1670

കൊല്ലം 627

പത്തനംതിട്ട 182

ആലപ്പുഴ 338

കോട്ടയം 200

ഇടുക്കി 53

എറണാകുളം 978

തൃശൂര്‍ 1261

പാലക്കാട് 347

മലപ്പുറം 298

കോഴിക്കോട് 1022

വയനാട് 128

കണ്ണൂര്‍ 72

കാസര്‍കോട് 293.

തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗള്‍ സ്വദേശിനി സ്‌നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിന്‍ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയന്‍കര സ്വദേശിനി ശ്രീമതി പ്രകാശന്‍ (75), തുറവൂര്‍ സ്വദേശി സി.എസ്. ബെന്നി (53), ഫോര്‍ട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദര്‍ഖാജി (86), വെള്ളറകുളം സ്വദേശി അബ്ദുൽ ഖാദര്‍ (67),

മലപ്പുറം അരീക്കോട് സ്വദേശിനി അയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55), കോഴിക്കോട് പുതൂര്‍ സ്വദേശി അബൂബേക്കര്‍ (65), മേലൂര്‍ സ്വദേശി യാസിര്‍ അരാഫത്ത് (35), പായിമ്പ്ര സ്വദേശി രാമകൃഷ്ണന്‍ (73), വടകര സ്വദേശിനി ശ്യാമള (73), കണ്ണൂര്‍ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63), കാസര്‍കോട് കുമ്പള സ്വദേശി ടി.കെ.സോമന്‍ (63) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥീരികരിച്ചു. ആകെ മരണം 1182 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 862, കോഴിക്കോട് 669, എറണാകുളം 398, തൃശൂര്‍ 518, തിരുവനന്തപുരം 357, കൊല്ലം 373, ആലപ്പുഴ 333, കണ്ണൂര്‍ 279, പാലക്കാട് 121, കോട്ടയം 155, കാസര്‍കോട് 101, വയനാട് 50, പത്തനംതിട്ട 30, ഇടുക്കി 11 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 14, തിരുവനന്തപുരം 12, തൃശൂര്‍, മലപ്പുറം 8 വീതം, കാസര്‍കോട് 6, എറണാകുളം 4, കണ്ണൂര്‍ 3, കോട്ടയം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ ജില്ലകളിലായി 2,77,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,53,482 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 23,809 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

2395 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,599 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 39,75,798 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഹോട്സ്പോട്ടുകൾ

6 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂര്‍ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 636 ഹോട്സ്‌പോട്ടുകളാണുള്ളത്.

കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം

രോഗം മൂർച്ഛിക്കുന്നതു പരമാവധി വൈകിപ്പിക്കാൻ കേരളത്തിനു സാധിച്ചു. ആരോഗ്യ സംവിധാനം ശാക്തീകരിക്കുന്നതിനുള്ള സമയം ലഭ്യമായി. രോഗത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു. മരണം പരമാവധി കുറച്ചു. ഇറ്റലിയിൽ പോലും രോഗം പെട്ടെന്ന് കൂടി. കോവിഡ് വ്യാപനം കൂടുന്ന സമയത്തും മരണനിരക്ക് ഇവിടെ കുറയുന്നതായാണു കാണുന്നത്.

എത്ര ജീവനുകൾ രക്ഷിക്കാൻ സാധിച്ചുവെന്നും അതിനായി എന്തൊക്കെ ചെയ്തു എന്നുമാണ് പ്രധാനം. മേയിൽ മരണനിരക്ക് 0.77 ആയിരുന്നു. ജൂണിൽ 0.45 ആയി കുറഞ്ഞു. ഒക്ടോബറിൽ 0.28 ശതമാനമാണ്. മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. ജീവൻ രക്ഷിക്കാനായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണിത്.

പലരും ഇക്കാര്യത്തിൽ അസ്വസ്ഥരാണ്. വസ്തുതകൾ മറച്ചുകൊണ്ട് കേരളത്തെ അപകീർത്തിപ്പെടുത്താൻ മുന്നിട്ടിറങ്ങുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. എന്നാൽ അവരിൽനിന്നും ആരിലേക്കും രോഗം പടരാതെ നോക്കാൻ സാധിച്ചത് നാം സ്വീകരിച്ച ജാഗ്രത കൊണ്ടാണ്.

രാജ്യത്ത് ആദ്യം കോവിഡ് പ്രോട്ടോക്കൾ ഉണ്ടാക്കിയത് കേരളത്തിലാണ്. ഓണാവധിക്കാലത്ത് വളരെയേറെ ഇളവ് അനുവദിച്ചു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. വളരെ ചെറിയ ഇളവു മാത്രമാണ് നൽകിയത്. നിരവധി മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരുന്നു.– മുഖ്യമന്ത്രി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here