വീണ്ടും കോടികളുടെ മൊബൈൽ കവർച്ച; ഫോണുകളുമായി പോയ ട്രക്ക് തട്ടിയെടുത്തു

0
171

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കോടികളുടെ മൊബൈൽ കവർച്ച. മൊബൈൽ ഫോണുകളുമായി പോയ ട്രക്ക് തട്ടിയെടുക്കുകയായിരുന്നു. കൃഷ്ണഗിരി ഹൈവേയിൽ വച്ചാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. ഒരു ഡ്രൈവറെയും സഹായിയെയും ആക്രമിച്ചാണ് ട്രക്ക് കവർച്ചക്കാർ തട്ടിയെടുത്തത്. റെഡ‍്മി ഫോണുകളാണ് തട്ടിയെടുത്തത്. 

എട്ട് കോടി രൂപയോളം മതിപ്പ് വരുന്ന ഫോണുകളാണ് തട്ടിയെടുത്തത്. ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ കൊള്ളയാണിത്. രണ്ടാഴ്ച മുമ്പ് ആന്ധ്രയിൽ നിന്ന് ആറ് കോടി രൂപയുടെ മൊബൈൽ ഫോണുകൾ സമാനമായ രീതിയിൽ  തട്ടിയെടുത്തിരുന്നു. 

കവർച്ചയ്ക്ക് പിന്നിൽ മുംബൈയിൽ നിന്നുള്ള സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഹൈവേയിൽ മറ്റൊരു ലോറിയിട്ട് വഴി തടസപ്പെടുത്തിയായിരുന്നു എല്ലാ കവർച്ചയും.

LEAVE A REPLY

Please enter your comment!
Please enter your name here