പൗരത്വ നിയമഭേദഗതി രാജ്യത്ത് ഉടൻ നടപ്പിലാക്കും, വെെകിയത് കൊവിഡ് വ്യാപനംമൂലമെന്ന് ജെ.പി.നദ്ദ

0
202

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമഭേദഗതി ഉടൻ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനാലാണ് നിയമം നടപ്പിലാക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നദ്ദ.

“ഏവർക്കുമൊപ്പം ഏവരുടെയും വികസനം” എന്നതാണ് നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും അടിസ്ഥാന നയമെന്നും എന്നാൽ പ്രതിപക്ഷ പാർട്ടികൾ സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും ജെ.പി.നദ്ദ പറഞ്ഞു. മമതാ സർക്കാരിന്റെ കീഴിൽ പശ്ചിമ ബംഗാളിലെ ഹെെന്ദവ ജനത നേരിട്ട പീഡനം എല്ലാവരും അറിഞ്ഞിരിക്കണമെന്നും മമത ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി കിസാൻ സമൻ നിധി യോജന നടപ്പാക്കാൻ മമത സർക്കാർ അനുവദിച്ചിട്ടില്ല. ബംഗാളിൽ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ കർഷകർക്കും പദ്ധതിയിലൂടെ ആനുകൂല്യം നൽകുമെന്നും നദ്ദ പറഞ്ഞു. മമത സർക്കാർ പദ്ധതി നടപ്പാക്കാൻ അനുവദിക്കാത്തതിലൂടെ ബംഗാളിലെ എഴുപത്തിയാറ് ലക്ഷം കർഷകർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും ജെ.പി.നദ്ദ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here