നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

0
186

കൊച്ചി: (www.mediavisionnews.in) നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു.

പൃഥ്വിയെ കൂടാതെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിങിൽ പങ്കെടുത്ത എല്ലാവരും ക്വാരന്റെെനിൽ പോകേണ്ടി വരും. 

ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. . സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here