കോവിഡ്: ഉപ്പള സ്വദേശിനിയടക്കം കാസർകോട്ട് മൂന്നുപേർ കൂടി മരിച്ചു

0
167

കാസർകോട്: കോവിഡ് പോസിറ്റീവായി ജില്ലയിൽ ഇന്നലെ 3 പേർ മരിച്ചു. ഉപ്പള ഭഗവതിയിൽ താമസിക്കുന്ന ജാഫറിന്റെ ഭാര്യ അസ്മ (54), കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് എൻജി നഗറിലെ ഹാജിറ (67), എണ്ണപ്പാറ പനയാർകുന്നിലെ കമ്മാടൻ (84) എന്നിവരാണു മരിച്ചത്. പ്രമേഹം കൂടിയതിനെ തുടർന്നാണ് അസ്മയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മരിച്ചു. മകൻ: ശിഹാബ്. മരുമകൾ: സുഹ്റ.

പരേതനായ ഇബ്രാഹിമിന്റെ ഭാര്യയാണ് ഹാജിറ. മക്കൾ: ഇസ്മയിൽ, നാസർ, ഫെരീഫ, മുനീർ മരുമകൾ: സർഫുന്നീസ, ഫൗസിയ, ഇബ്രാഹിം, നസീമ. സഹോദരങ്ങൾ: ജമീല, പരേതരായ മുഹമ്മദ്, മുഹമ്മദ് കുഞ്ഞി. നാരായണിയാണ് കമ്മാടന്റെ ഭാര്യ. മക്കൾ: ഗീത, സുജാത, സതീശൻ.

LEAVE A REPLY

Please enter your comment!
Please enter your name here