ഇനി വീട്ടിലെത്തിക്കുന്ന പാചകവാതകം വാങ്ങാൻ ഒ‌റ്റതവണ പാസ്‌വേർഡ്; നവംബറിൽ സംവിധാനം നിലവിൽ വരും

0
161

ന്യൂഡൽഹി: വീടുകളിൽ നേരിട്ടുള‌ള പാചകവാതക വിതരണത്തിനും ഒ‌റ്റതവണ പാസ്‌വേർഡ് നിർബന്ധമാക്കാൻ കമ്പനികളുടെ തീരുമാനം. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാർത്ഥ ഉടമകളെ തിരിച്ചറിയാനുമാണിതെന്ന് എണ്ണകമ്പനികൾ അറിയിച്ചു. ആദ്യപടിയെന്ന നിലയിൽ വീടുകളിൽ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് പാസ്‌വേർഡ് വേണ്ടി വരിക. നൂറോളം സ്‌മാർട്ട് നഗരങ്ങളിലാകും ഇത്തരത്തിൽ വിതരണം ഉണ്ടാകുക. വിതരണം എളുപ്പമാകുന്നതോടെ കൂടുതൽ നഗരങ്ങളിലേക്ക് ഈ തീരുമാനം വ്യാപിപ്പിക്കും. പരീക്ഷണാർത്ഥത്തിൽ രാജസ്ഥാനിലെ ജയ്‌പൂരിൽ ഇത് നടപ്പിലാക്കിയിരിക്കുകയാണ്.

ഒടിപി ലഭിക്കാനുള‌ള നടപടി വളരെ ലളിതമാണ്. മൊബൈൽ വഴി പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഒരു കോഡ് ലഭിക്കും. ഗ്യാസ് വിതരണ സമയത്ത് ഈ കോഡ് കാണിച്ചാൽ മതിയാകും. ഇത് ഉപഭോക്താവിന്റെ സുരക്ഷയെ സംബന്ധിച്ച് ഒരു ചുവടുവയ്‌പ്പാണെന്ന് പറയുമ്പോഴും കൃത്യമായി മേൽവിലാസം പുതുക്കാത്തവർക്ക് അൽപം ബുദ്ധിമുട്ടുണ്ടാക്കാനാണ് സാദ്ധ്യത. മേൽവിലാസവും ഫോൺനമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്. നവംബർ 1 മുതലാകും ഈ സംവിധാനം നൂറ് സ്‌മാർട്ട് നഗരങ്ങളിൽ നടപ്പാക്കുക. കൊമേർഷ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമല്ലെന്നാണ് കമ്പനികൾ നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here