ലോകത്ത് തന്നെ ഏറ്റവുമധികം പ്രതിദിന രോഗികള്‍ ഇന്ത്യയില്‍, 24 മണിക്കൂറില്‍ 95735 പേര്‍ക്ക് രോഗബാധ

0
142

ന്യൂദല്‍ഹി: ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമായി മാറിയ ഇന്ത്യയില്‍ പ്രതിദിന വര്‍ദ്ധന ഒരുലക്ഷത്തോടടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95735 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4465863 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 95,735 പേര്‍ക്ക്. ഒരു ദിവസം രോഗം ബാധിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ ദിവസം മാത്രം 1172 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 75,062 ആയി.

44,65,864 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം ലോകമെമ്പാടും കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് വിവരങ്ങള്‍ ശേഖരിക്കുന്ന വെബ്‌സൈറ്റായ വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 9,07,982 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്.

ആഗോളതലത്തില്‍ 2,80,21,431 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 65,49,475 പേര്‍ രോഗബാധിതരായിട്ടുള്ള അമേരിക്കയിലാണ് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ചത്.

അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത്. 1,95,239 പേര്‍.

മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 41,99,332 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1,28,653 പേര്‍ മരിച്ച ബ്രസീലാണ് മരണനിരക്കില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമത്.

LEAVE A REPLY

Please enter your comment!
Please enter your name here