രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി രോഗം; മരണം 819

0
162

ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 69,921 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,91,167 ആയി. ഒറ്റ ദിവസത്തിനിടെ ‍819 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 65,288. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 7,85,996 പേർ ചികിത്സയിലാണ്. ഇതുവരെ 28,39,883 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം എട്ടു ലക്ഷത്തോടടുക്കുന്നു. ഇതുവരെ 7,92,541 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിൽ 4,34,771 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടില്‍ 4,28,041 പേർക്കും കർണാടകയിൽ 3,42,423 പേർക്കുമാണ് രോഗം.

LEAVE A REPLY

Please enter your comment!
Please enter your name here